Latest NewsNewsGulf

യുഎഇയില്‍ വച്ച് നടന്ന അപകടം കാരണം ശരീരം തളര്‍ന്ന ഇന്ത്യക്കാരനായ യുവാവ് മരിച്ചു

യുഎഇയില്‍ വച്ച് നടന്ന അപകടം കാരണം ശരീരം തളര്‍ന്ന ഇന്ത്യക്കാരനായ യുവാവ് മരിച്ചു. 30 കാരാനായായ ഇന്ത്യന്‍ തൊഴിലാളി ശ്രീനിവാസ് സാല്‍വാലയാണ് മരിച്ചത്. തെലങ്കാനയിലെ കരിംനഗറില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. യുഎഇയില്‍ വച്ച് നടന്ന അപകടം കാരണം ശരീരം തളര്‍ന്നതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരിച്ച് നാട്ടിലേക്ക് അയച്ചിരുന്നു.

സൈക്കിളില്‍ നിന്നും വലിയ ഗര്‍ത്തിലേക്ക് വീണത് കാരണമാണ് ശ്രീനിവാസിന്റെ ശരീരം തളര്‍ന്നത്. ഒക്ടോബര്‍ 28 ന് റാസ് അല്‍ ഖൈമയിലായിരുന്നു സംഭവം നടന്നത്. റാസ് അല്‍ ഖൈമയിലെ പൊതുമരാമത്ത് വകുപ്പിലെ സര്‍വ്വേ തൊഴിലാളിയായിരുന്നു ഇദ്ദേഹം. അപകടത്തെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരിച്ച് നാട്ടിലേക്ക് അയച്ചു.

ഗുരുതരമായ അവസ്ഥയാതിനാല്‍ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ട ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവം കാരണം നടത്താന്‍ സാധിച്ചില്ല. മാത്രമല്ല തൊഴിലാളിക്ക് ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലായിരുന്നു. ഇതും ജീവന്‍ രക്ഷിക്കുന്നത് തടസമായി എന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button