ArticleLatest NewsNerkazhchakalWriters' Corner

കോണ്‍ഗ്രസ്- ബിജെപിയിതര സഖ്യം, മമതയും മുലായവും പ്രധാനമന്ത്രിമാര്‍

ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്‌ഷ്യം 2019 ലോക്‌സഭ ഇലക്ഷനാണ്. മികച്ച നേട്ടങ്ങളും ജനപ്രീതിയാര്‍ന്ന ഭരണവും കൊണ്ട് ഭാരതീയ ജനത പാര്‍ട്ടി അധികാരത്തില്‍ മുന്നേറുകയും വീണ്ടും അധികാരത്തില്‍ എത്തണം എന്ന ആഗ്രഹത്തോടെ പ്രവര്‍ത്തിച്ചു മുന്നോട്ടു പോകുകയും ചെയ്യുന്നു. എന്നാല്‍ ബിജെപിയെ തകര്‍ക്കാന്‍ വിശാല പ്രതിപക്ഷ ഐക്യം ഉണ്ടാക്കുകയാണ് സോണിയ ഗാന്ധി. എന്നാല്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ച വിശാല ഐക്യത്തെ തള്ളാതെയും കൊള്ളാതെയും നില്‍ക്കുകയാണ് മമത ബാനര്‍ജി. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സോണിയയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന വിശാല മഹാസഖ്യത്തിനു മൂന്നാം മുന്നണിയുടെ തിരിച്ചടി ഉണ്ടാകുമെന്ന് സൂചന.

ബിജെപിയ്ക്കും കോണ്‍ഗ്രസ്സിനും എതിരെ പോര്‍മുഖം തുറക്കാന്‍ ലക്ഷ്യമിട്ട് മൂന്നാം മുന്നണിയെന്ന ലക്ഷ്യവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദലായി രാജ്യത്ത് ഒരു മുന്നണി വളര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇരുവരും വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മൂന്നാം മുന്നണി രൂപീകരണ നീക്കങ്ങള്‍ സജീവമായിരിക്കുകയാണ്. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വിശാലസഖ്യം രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതിനിടെയാണ് മമത ബാനര്‍ജി മുന്‍കൈയെടുത്ത് മൂന്നാം മുന്നണി ചര്‍ച്ചകള്‍ സജീവമാക്കുന്നത്.

2019 തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മൂന്നാം മുന്നണിയ്ക്കായി നേരത്തെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി എന്‍സിപി, ശിവസേന, ടിഡിപി, എസ്‌പി, ആര്‍ജെഡി, ബിജെഡി നേതാക്കളുമായി ത്രിദിന സന്ദര്‍ശനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മമത. ഓരോ സംസ്ഥാനത്തും ശക്തരായ പ്രാദേശിക കക്ഷികള്‍ കൂട്ടുചേര്‍ന്നു ബിജെപിയെ തോല്‍പ്പിക്കണമെന്നാണു മമതയുടെ നിര്‍ദ്ദേശം. ഇത്തരമൊരു കൂട്ടായ്മയ്ക്കു നേതൃത്വം നല്‍കാന്‍ താനും തൃണമൂല്‍ കോണ്‍ഗ്രസും തയാറാണെന്നും അവര്‍ പരോക്ഷമായി സൂചിപ്പിക്കുന്നു. ഇതില്‍ കൂടി വ്യക്തമാകുന്ന ഒരു കാര്യം മമതയുടെ പ്രധാനമന്ത്രി മോഹമാണ്. 2019 ലെ ബദല്‍ സഖ്യത്തിന്റെ പ്രധാനമന്ത്രി താനാണെന്ന് പറയാതെ പറയുകയാണ് മമത

അടുത്തിടെ നടന്ന ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ എസ്.പിയും ബി.എസ്.പിയും ഒന്നിച്ചതോടെ ബി.ജെ.പിക്ക് പരാജയം നേരിടേണ്ടി വന്നിരുന്നു. ഇതിന്റെ പിന്‍ബലത്തില്‍ ഒന്നിച്ചു നിന്നുകൊണ്ട് ബിജെപിയെയും കോണ്ഗ്രസിനെയും എതിരിടാനുള്ള ശ്രമങ്ങളാണ് മമതയുടെ മൂന്നാം മുന്നണിയുടെ ലക്‌ഷ്യം. പ്രാദേശിക കൂട്ടായ്മയിലൂടെ ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ആഹ്വാനമാണ് മമത പ്രധാനമായും ഉന്നയിക്കുന്നത്.എന്‍ഡിഎയിലെ ഭിന്നതയും യുപിയില്‍ ബിജെപി നേരിട്ട തിരിച്ചടിയും പ്രതിപക്ഷ കക്ഷികള്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ്. ബിജെപിയെ തകര്‍ക്കാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണം. സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്‌ പോരാട്ടം വ്യത്യസ്തമാകുമെന്നും തൃണമൂലിന്റെ നേതാവ് സുഗത റോയ് പറയുന്നു. കൂടാതെ പ്രാദേശിക ശക്തികള്‍ കൂട്ടുചേരുമ്പോള്‍ കരുത്ത് വര്‍ധിക്കും എന്ന് മമത പറയുന്നു, ഭിന്നത മറന്നു എസ്‌പിയും ബിഎസ്‌പിയും യോജിച്ചപ്പോഴുണ്ടായ ഫലം കണ്ടില്ലേ? മമത ചോദിക്കുന്നു. ഇതിനായി ശിവസേനയേയും മമത സന്ദര്‍ശിച്ചു. ശിവസേനയെ ആദരിക്കുന്നുവെന്നായിരുന്നു ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ കണ്ടശേഷം മമതയുടെ പ്രതികരണം. ഏറ്റവും വലിയ വര്‍ഗീയകക്ഷി ബിജെപിയാണ്. മറ്റു കക്ഷി നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും മമത പറഞ്ഞു. കോണ്‍ഗ്രസ്സും ബിജെപിയും മറ്റ് കൂട്ടു കക്ഷികളും ചേര്‍ന്ന് 300 ല്‍ ഒതുങ്ങുമ്പോള്‍ വിശല ബദല്‍ സഖ്യം മുന്നിലെത്തുമെന്നും കോണ്‍ഗ്രസ് അവരെ സപ്പോര്‍ട്ട് ചെയ്യും എന്നും മമത പ്രതീക്ഷിക്കുന്നു.

മമതയെ പോലെ തന്നെ കോണ്‍ഗ്രസ് വേണ്ട എന്ന നിലപാടിലാണ് ആന്ധ്ര മുഖ്യമന്ത്രിയും. ‘യഥാര്‍ഥ ഫെഡറല്‍ സ്വഭാവമുള്ള മുന്നണിയാണു ഞങ്ങളുടെ ലക്ഷ്യം. സമാനചിന്താഗതിയുള്ള എല്ലാ പാര്‍ട്ടികളുമായും സംസാരിക്കും. രാജ്യത്തിന് അദ്ഭുതങ്ങളാണു വേണ്ടത്. ബിജെപി പോയി കോണ്‍ഗ്രസ് വരുന്നതു കൊണ്ട് ആ അദ്ഭുതം സംഭവിക്കില്ല. അതിനു ജനങ്ങളുടെ മുന്നണി വേണം’ എന്നാണ് റാവു പറയുന്നത്. കോണ്‍ഗ്രസ് നീക്കങ്ങള്‍ക്കു ബദലായാണ് ഇപ്പോഴത്തെ ഈ മൂന്നാം മുന്നണിയുടെ പ്രഖ്യാപനം.

Tags

Post Your Comments


Back to top button
Close
Close