Latest NewsNewsSports

തൊഴിലാളി ദിനത്തില്‍ ആരാധകരെ അമ്പരപ്പിച്ച് ധോണി

തൊഴിലാളി ദിനത്തില്‍ തൊഴിലാളികള്‍ക്കൊപ്പം ചെലവഴിച്ച് ആരാധകരെ അമ്പരപ്പിച്ച് ധോണി. ചെന്നൈ ടീമിന്റെ ഹോം വേദിയായ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം സമയം ചെലവിട്ടാണ് തൊഴിലാളി ദിനത്തില്‍ ധോണി ആരാധകർക്ക് സര്‍പ്രൈസ് നല്‍കിയത്.

Read Also: ജിഗ്നേഷ് മേവാനിയ്ക്കും പ്രകാശ് രാജിനുമെതിരെ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ക്രിക്കറ്റ് മത്സരങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നതിന് പിന്നില്‍ ഇവരുടെ കഠിന പ്രയത്‌നമാണ്. എന്നാല്‍, ബാക്ക് സ്റ്റേജിലുള്ള ഇവര്‍ക്ക് ഒരിക്കലും അര്‍ഹിക്കുന്ന പരിഗണന ആരും നല്‍കാറില്ല. എന്നാൽ ധോണി അതിന് മുതിർന്നത് ആരാധകരെ സന്തോഷത്തിലാക്കിയിരിക്കുകയാണ്. ഇത്രയും ലാളിത്യമുള്ള ക്രിക്കറ്റ് താരങ്ങള്‍ ലോക ക്രിക്കറ്റില്‍ വേറെയുണ്ടോ എന്നാണ് ഫോട്ടോ പങ്കുവെച്ച് ആരാധകർ ചോദിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയാണ് ധോണിയുടെ ഈ ‘തൊഴിലാളി സ്‌നേഹ’ത്തിന്റെ ചിത്രങ്ങൾ ഷെയർ ചെയ്‌തിരിക്കുന്നത്‌.

Tags

Related Articles

Post Your Comments


Back to top button
Close
Close