Latest NewsNewsInternational

ബാത്ത്ടബിന്‌റെ ഡ്രെയ്‌നില്‍ മുടി കുരുങ്ങി 17 കാരിയ്ക്ക് ദാരുണാന്ത്യം

പെന്‍സില്‍വാനിയ(യുഎസ്എ): സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് കുളിക്കുന്നതിനിടെ പതിനേഴുകാരിയ്ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച്ച രാവിലെ 6.45 നാണ് സംഭവം. സ്‌കൂളില്‍ പോകുന്നതിന് മുന്‍പ് കുളിക്കാന്‍ കയറിയപ്പോഴാണ് വിധി ബ്രിയാന്‍ റാപ്പ് എന്ന 17കാരിയുടെ മുന്‍പില്‍ മരണത്തിന്‌റെ രൂപത്തിലെത്തിയത്. ബ്രിയാന്‍ ബാത്ത് റൂമില്‍ കയറിയപ്പോള്‍ അമ്മ കിംബര്‍ളി ഉറങ്ങുകയായിരുന്നു. ഏറെ നേരമായിട്ടും മകള്‍ ഇറങ്ങാത്തതില്‍ സംശയം തോന്നി നോക്കിയപ്പോഴാണ് ബാത്ത് ടബില്‍ മുങ്ങി കിടക്കുന്നത് കണ്ടത്.

ബ്രിയാന്‌റെ മുടി ബാത്ത് ടബിന്‌റെ ഡ്രെയ്‌നേജില്‍ കുരുങ്ങിയ നിലയിലായിരുന്നു. അമ്മ ചെല്ലുമ്പോള്‍ ബാത്ത് ടബില്‍ വെള്ളം നിറഞ്ഞ് പോവുകയും ബ്രിയാന്‍ നിലയിലുമായിരുന്നു. തൈറോഡ് സംബന്ധമായ അസുഖവും ബ്രിയാനുളളതായാണ് സൂചന. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. നടപടികള്‍ പുരോഗമിക്കുകയാണ്.

Tags

Post Your Comments

Related Articles


Back to top button
Close
Close