UAELatest News

യുഎഇയിൽ വാഹനാപകടം; പ്രവാസിക്ക് ദാരുണാന്ത്യം

യുവാവ് വാഹനങ്ങൾ വരുന്നുണ്ടോയെന്ന് നോക്കാതെ റോഡിലേക്ക് എടുത്തു ചാടുകയായിരുന്നു

യുഎഇ: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ ഏഷ്യൻ യുവാവ് മരിച്ചു. ഞാറാഴ്ച രാത്രിയിൽ റാസൽ ഖൈമ എയർപോർട്ട് റോഡിലാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ 20 കാരനായ യുവാവിനെ കാറിടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ ഉടൻ തന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തിയെങ്കിലും യുവാവ് സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെടുകയായിരുന്നു.

ALSO READ: യുഎഇയിൽ വാഹനാപകടം ; രണ്ടു പേർ മരിച്ചു

കാർ ഓടിച്ചിരുന്നത് ശരിയായ രീതിയിൽ ആയിരുന്നു. എന്നാൽ യുവാവ് വാഹനങ്ങൾ വരുന്നുണ്ടോയെന്ന് നോക്കാതെ റോഡിലേക്ക് എടുത്തു ചാടുകയായിരുന്നു. കാർ ഡ്രൈവർ അപകടം ഒഴിവാക്കാൻ കാർ നിർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Tags

Related Articles

Post Your Comments


Back to top button
Close
Close