Latest NewsGulf

വിഷാദം ഉള്‍പ്പെടെയുള്ള അവസ്ഥകളിലേക്ക് തള്ളിവിടാൻ ഇതിന് കഴിയും; മുന്നറിയിപ്പുമായി ദുബായ് പോലീസ്

901 എന്ന നമ്പറിൽ ഉടന്‍ വിവരം അറിയിക്കണമെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്

ദുബായ്: കുട്ടികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മോമോ എന്ന ഗെയിമിന് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഫേസ്ബുക്കിലൂടെ പ്രചരിച്ചു തുടങ്ങിയ ഗെയിം ഇപ്പോള്‍ വാട്‌സാപ്പിലൂടെയും എത്തുന്നുണ്ടെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നൽകി. മോമൊ ഗെയിം കളിക്കുന്നവരെക്കുറിച്ച് വിവരം ലഭിച്ചാല്‍ 901 എന്ന നമ്പറിൽ ഉടന്‍ വിവരം അറിയിക്കണമെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്.

Read also: മോമോ ചലഞ്ചില്‍ പങ്കെടുക്കാന്‍ ക്ഷണം; പരാതിയുമായി വിദ്യാര്‍ഥിനി പോലീസില്‍

കളിയില്‍ ഏര്‍പ്പെടുന്നവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുക, ശാരീരികവും മാനസികവുമായി തളര്‍ത്തുക, ഉറങ്ങാന്‍ സമ്മതിക്കാതെ വിഷാദം ഉള്‍പ്പെടെയുള്ള അവസ്ഥകളിലേക്ക് തള്ളിവിടുകയും ചെയ്യുമെന്നും അതിനാൽ കനത്ത ജാഗ്രത പുലർത്തണമെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button