Latest NewsOman

മോഷ്ടാക്കളെ സാഹസികമായി പിടികൂടിയ മലയാളികൾക്ക് ഒമാൻ പോലീസിന്റെ ആദരം

കഴിഞ്ഞ ശനിയാഴ്ച യുവാക്കൾ ജോലി ചെയ്യുന്ന ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റിലാണ് മോഷണശ്രമം നടന്നത്

മസ്‌ക്കറ്റ്: മോഷണശ്രമം തടഞ്ഞ് മോഷ്ടാക്കളെ സാഹസികമായി പിടികൂടിയ മലയാളികളെ ആദരിച്ച് റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്. മ​ക്ക ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രായ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി റ​യീസ്, ക​ണ്ണൂ​ര്‍ തി​ല്ലങ്കേരി സ്വ​ദേ​ശി നൗ​ഷാ​ദ്, കോ​ഴി​ക്കോ​ട്​ വ​ട​ക​ര സ്വ​ദേ​ശി ​രാ​ജേ​ഷ് എ​ന്നി​വ​രെ​യാ​ണ് പോലീസ്​ ആ​ദ​രി​ച്ച​ത്. കു​റ്റ​കൃ​ത്യം ത​ട​യു​ന്ന​തി​ന്​ പ​ങ്കു​വ​ഹി​ച്ച​തി​നാ​ണ്​ ഇ​വ​രെ ആ​ദ​രി​ച്ച​തെ​ന്ന്​ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ്​ ട്വി​റ്റ​റിലൂടെ വ്യക്തമാക്കി.

Read also: സ്വദേശിവത്​കരണം നടപ്പാക്കുന്നതിൽ ഒ​മാ​ന്‍ നയം വ്യക്തമാക്കുന്നു

മോഷണത്തിനെത്തിയവരില്‍ ഒരാളെ പിടികൂടുകയും, മറ്റുള്ളവരെ പിടികൂടാന്‍ സഹായിക്കുകയും ചെയ്തത് ഇവരാണ്. കഴിഞ്ഞ ശനിയാഴ്ച യുവാക്കൾ ജോലി ചെയ്യുന്ന ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റിലാണ് മോഷണശ്രമം നടന്നത്. പ്രധാന വാതിലിന്‍റെ പൂട്ട് തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ അകത്തു കടക്കുകയായിരുന്നു.എന്നാൽ ഉള്ളിൽ ആളുണ്ടെന്ന് മനസിലാക്കിയ മോഷ്ടാക്കൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യുവാക്കൾ പിടികൂടുകയായിരുന്നു.

Tags

Post Your Comments

Related Articles


Close
Close