USALatest News

വിമാനം പറന്നതറിയാതെ ജീവനക്കാരന്‍ കാര്‍ഗോ ക്യാബിനില്‍ മദ്യപിച്ചുറങ്ങി

അമേരിക്കന്‍ എയര്‍ലൈനിന്റെ ജീവനക്കാരനായ 23കാരനാണ് ഈ അബദ്ധം പറ്റിയത്

ഷിക്കാഗോ: വിമാനം പറന്നതറിയാതെ എയര്‍ലൈനിന്റെ ബാഗേജ് റാമ്പ് ജീവനക്കാരന്‍ കാര്‍ഗോ ക്യാബിനില്‍ മദ്യപിച്ചു കിടന്നുറങ്ങി. എന്നാല്‍ ഇയാളെയും കൊണ്ട് ഒന്നരമണിക്കൂര്‍ വിമാനം പറന്നെങ്കിലും ഇത് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് ജീവനക്കാരനേയും കൊണ്ട് കന്‍സാസില്‍ നിന്ന് ഷിക്കാഗോ വരെ പറന്നത്.

അമേരിക്കന്‍ എയര്‍ലൈനിന്റെ ജീവനക്കാരനായ 23കാരനാണ് ഈ അബദ്ധം പറ്റിയത്. ജോലി ചെയ്ത് ക്ഷീണിച്ച് അവശനായ ഇയാള്‍ കാര്‍ഗോ ഹോള്‍ഡില്‍ കയറി കിടക്കുകയായിരുന്നു. വായുമര്‍ദവും താപനിലയും നിയന്ത്രിക്കാത്ത കാര്‍ഗോ ഹോള്‍ഡില്‍ ഒന്നര മണിക്കൂര്‍ തങ്ങിയ ഇയാള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടില്ലെങ്കിലും താത്കാലികമായി ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. ഷിക്കാഗോയില്‍ എത്തിയ ഇയാളെ മറ്റൊരു വിമാനത്തില്‍ കന്‍സാസില്‍ എത്തിച്ചു.

Tags

Post Your Comments

Related Articles


Close
Close