Latest NewsIndia

താജ് മഹല്‍ പള്ളിയില്‍ വെള്ളിയാഴ്ച ഒഴികെയുള്ള നമസ്‌കാരത്തിന് വിലക്ക്; പ്രതിഷേധങ്ങള്‍ ഉയരുമ്പോള്‍ അധികൃതര്‍ നല്‍കുന്ന ന്യായീകരണം ഇങ്ങനെ

ഇന്നലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഉേദ്യാഗസ്ഥര്‍ നമസ്‌കാരത്തിനു മുമ്പ് ദേഹശുദ്ധി നടത്തുന്നതിനായി പള്ളിയോട് ചേര്‍ന്നു നിര്‍മിച്ച ജലസംഭരണി അടച്ചു.

ന്യൂഡല്‍ഹി: താജ് മഹല്‍ പള്ളിയില്‍ വെള്ളിയാഴ്ച ഒഴികെയുള്ള നമസ്‌കാരത്തിന് വിലക്ക്. ജുലൈയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പരിഗണിച്ചാണ് നടപടിയെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ നല്‍കുന്ന വിശദീകരണം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. താജ് മഹലിന്റെ സുരക്ഷ പരിഗണിച്ച്, പ്രദേശവാസികള്‍ അല്ലാത്തവര്‍ വെള്ളിയാഴ്ച പള്ളിയിലെത്തി ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നത് വിലക്കി പ്രാദേശിക ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവാണ് ജുലൈയില്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നത്.

കൂടാതെ നമസ്‌കാരത്തിന് ദേഹശുദ്ധി നടത്തുന്നതിനുള്ള ഹൗള്‍ (ജലസംഭരണി) ഇന്നലെ ആര്‍ക്കിയോളജി അധികൃതര്‍ അടച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം വര്‍ഷങ്ങളായി നമസ്‌കാരം തുടരുന്ന പള്ളിയില്‍ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരു കാരണവുമില്ലെന്ന് താജ്മഹല്‍ ഇന്‍തിസാമിയ കൗണ്‍സില്‍ അധ്യക്ഷന്‍ സയ്യിദ് ഇബ്രാഹിം ഹുസൈന്‍ സൈദി പറഞ്ഞു. താജ് മഹല്‍ സന്ദര്‍ശിക്കാനുള്ള ടിക്കറ്റുമായി വരുന്നവര്‍ക്ക് ഇതുവരെ, ഈ ദിവസങ്ങളില്‍ പള്ളി കാണാനും നമസ്‌കാരം നടത്താനും കഴിയുമായിരുന്നു.

എന്നാല്‍,  ഇന്നലെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഉേദ്യാഗസ്ഥര്‍ നമസ്‌കാരത്തിനു മുമ്പ് ദേഹശുദ്ധി നടത്തുന്നതിനായി പള്ളിയോട് ചേര്‍ന്നു നിര്‍മിച്ച ജലസംഭരണി അടച്ചു. പ്രദേശവാസികള്‍ക്ക് മാത്രമാണ് 12 മുതല്‍ രണ്ടു മണി വരെ ഇവിടെ ജുമുഅ നമസ്‌കാരത്തിനായി ടിക്കറ്റ് എടുക്കാതെ പ്രവേശിക്കാന്‍ കഴിയുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button