Latest NewsTechnology

300 രൂപയ്ക്ക് താഴെയുള്ള കിടിലൻ റീചാർജ് ഓഫറുകൾ ഇവയൊക്കെ

വിവിധ ടെലികോം കമ്പനികളുടെ 300 രൂപയില്‍ താഴെയുള്ള റീച്ചാര്‍ജ് ഓഫറുകള്‍ ചുവടെ ചേര്‍ക്കുന്നു

വോഡാഫോണ്‍ — 199,209,255 പ്ലാന്‍

ദിവസേന 2ജിബി ഡാറ്റ( 56 ജിബി), അണ്‍ലിമിറ്റഡ് കോള്‍, 100 എസ്‌എംഎസ് എന്നിവ 28 ദിവസത്തെ കാലാവധിയോട് കൂടി 255 രൂപയുടെ പ്ലാനില്‍ ലഭിക്കുന്നു. കൂടാതെ ലൈവ് ടിവി, സിനിമകള്‍ എന്നിവ വോഡഫോണ്‍ പ്ലേ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. ,209, രൂപയുടെ പ്ലാനില്‍ ദിവസേന 1.5 ജിബി( 42 ജിബി) ഡാറ്റ ഓഫറാണ് നൽകിയിട്ടുള്ളത്. മറ്റു പ്ലാനുകളും കാലാവധിയും മേൽപ്പറഞ്ഞ പ്ളാനിനു സമാനം.
ദിവസേന 1.4ജിബി ഡാറ്റ, ആഴ്ചയില്‍ 1000 മിനിറ്റ് അല്ലെങ്കില്‍ ദിവസേന 250 മിനിറ്റ് വോയ്‌സ് കോള്‍, ദിവസേന 100 എസ്‌എംഎസ് എന്നിവയായിരിക്കും 199 രൂപ പ്ലാനിൽ ലഭിക്കുക.

എയര്‍ടെല്‍ – 199,249 പ്ലാന്‍

ദിവസേന 1.4 ജിബി ഡാറ്റ,അണ്‍ലിമിറ്റഡ് കോള്‍, ദിവസേന 100 എസ്‌എംഎസ് എന്നിവ 199 രൂപ റീചാര്‍ജില്‍ നൽകുമ്പോൾ.ദിവസേന 2ജിബി ഡാറ്റാ(56 ജിബി ), എസ്ടിഡി, റോമിങ് കോള്‍, ദിവസേന100 എസ്‌എംഎസ് എന്നിവയായിരിക്കും 249 രൂപ പ്ലാനിൽ ലഭിക്കുക.

ജിയോ–149 , 198, 299 പ്ലാന്‍

ദിവസേന 2 ജിബി ഡാറ്റ,അണ്‍ലിമിറ്റഡ് കോള്‍. ദിവസേന 100 എസ്‌എംഎസ് എന്നിവ 28 ദിവസത്തെ കാലാവധിയില്‍ 198 രൂപയുടെ പ്ലാനിൽ ലഭിക്കും. 149 രൂപയ്ക്ക് ദിവസേന 1.5 ജിബി ഡാറ്റയും 299 രൂപയ്ക്ക് ദിവസേന 3ജിബി ഡാറ്റയായിരിക്കും ലഭിക്കുക.

Tags

Post Your Comments


Back to top button
Close
Close