Latest NewsInternational

പത്ത് ദിവസത്തിനിടെ 125 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു

ജു​ബ: പത്ത് ദിവസത്തിനിടെ 125 സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടു.ആ​ഭ്യ​ന്ത​ര​യു​ദ്ധം ന​ട​ക്കു​ന്ന തെ​ക്ക​ന്‍ സു​ഡാ​നി​ലാണ് സ്ത്രീകൾക്ക് നേരെ അതിക്രമം ഉണ്ടായത്. ആ​രോ​ഗ്യ സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​യ ഡോ​ക്ടേ​ഴ്സ് വി​തൗ​ട്ട് ബോ​ര്‍​ഡേ​ഴ്സാ​ണ്(​എം​എ​സ്‌എ​ഫ്) ഈ വാർത്ത പുറത്തുവിട്ടത്. സൈ​നി​ക വേ​ഷ​ത്തി​ലും അ​ല്ലാ​തെ​യും എ​ത്തി​യാ​ണ് സ്ത്രീകൾക്ക് നേരെ ആക്രമണം നടത്തുന്നത്.

10 വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി​ക​ള്‍ മു​ത​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍ വ​രെ പീ​ഡ​ന​ത്തി​ന് ഇ​ര​ക​ളാ​കു​ന്ന​തെ​ന്നും എം​എ​സ്‌എ​ഫ് പ​റ​ഞ്ഞു. ലൈം​ഗീ​ക അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് ഇ​ര​കളായ നൂ​റി​ല​ധി​കം പേ​രാ​ണ് പ​ത്ത് മാ​സ​ത്തി​നു​ള്ളി​ല്‍ എം​എ​സ്‌എ​ഫി​ന്‍റെ ക്ലീ​നി​ക്കി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​ത്. സെ​പ്റ്റം​ബ​റി​ല്‍ സ​മാ​ധാ​ന ക​രാ​ര്‍ നി​ല​വി​ല്‍ വ​ന്നി​ട്ടും രാ​ജ്യ​ത്ത് ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ള്‍​ക്ക് കു​റ​വ് വ​ന്നി​ട്ടി​ല്ല.

Tags

Post Your Comments


Back to top button
Close
Close