KeralaLatest News

സന്നിധാനത്തെ ഡ്യൂട്ടി : ചുമതലയേല്‍ക്കാതെ ഐ.ജി ശ്രീജിത്ത് ; ഒടുവില്‍ ചുമതല മറ്റൊരാള്‍ക്ക് കൈമാറി

സന്നിധാനം•ശബരിമല സന്നിധാനത്തെ മൂന്നാം ഘട്ട പൊലീസ് വിന്യാസത്തിൽ ചുമതല നല്‍കിയിരുന്ന ഐ.ജി ശ്രീജിത്ത് ഡ്യൂട്ടി ഏറ്റെടുക്കാനെത്തിയില്ല. തുടർന്ന് ചുമതല ഡിഐജി കെ സേതുരാമന് കൈമാറി.

ഔദ്യോഗിക തിരക്കുകൾ കാരണമാണ് ഐ ജി ചുമതല ഏൽക്കാത്തതെന്നാണ് പൊലീസിന്റെ ഔദ്യോഗിക വിശദീകരണം. മൂന്നാം ഘട്ടത്തിൽ നിയമിച്ച മറ്റ് എല്ലാം ഉദ്യോഗസ്ഥരും ചുമതല ഏറ്റെങ്കിലും ശ്രീജിത്ത് മാത്രമാണ് എത്താതിരുന്നത്.

ശബരിമലയിൽ പ്രതിഷേധങ്ങൾ അൽപ്പം ഒതുങ്ങി നിൽക്കുന്ന വേളയിൽ വീണ്ടും പ്രകോപനം സൃഷ്ടിക്കേണ്ട എന്ന സർക്കാർ നിർദേശത്തെ തുടർന്നാണ് ഐ ജി ശ്രീജിത്ത് ചുമതല ഏൽക്കാത്തതെന്നും റിപ്പോര്‍ട്ടുണ്ട്.

ശബരിമലയിൽ സന്ദർശനം നടത്താനെത്തിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് പൂർണ്ണ സുരക്ഷ നൽകി സന്നിധാനത്ത് എത്തിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ശ്രീജിത്ത് ഏറെ പഴി കേട്ടിരുന്നു. പിന്നീട് അയ്യപ്പന് മുന്നിലെത്തി കണ്ണുനിറഞ്ഞു പ്രാര്‍ത്ഥിച്ചതുമൊക്കെ ഏറെ ചര്‍ച്ചയായിരുന്നു.

Related Articles

Post Your Comments


Back to top button