Latest NewsSports

ലോക ടൂർ ഫൈനൽസ്; പി.വി സിന്ധുവിന് കിരീടം

ഗ്വാങ്ഷു: ലോക ടൂർ ഫൈനൽസിൽ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ഇന്ത്യന്‍ താരം പി വി സിന്ധു. ഫൈനലിൽ രണ്ടാം സീഡായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് സിന്ധു കിരീടം നേടിയത്.

സീസണിലെ സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണ്. നേരത്തെ അഞ്ച് തവണയോളം സിന്ധു ഫൈനലുകളിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് സിന്ധുവിന്റെ കിരീട നേട്ടം. ബാഡ്മിന്റൺ വേൾഡ് ടൂർ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി. സ്‌കോർ (21-19, 21-17).

shortlink

Related Articles

Post Your Comments


Back to top button