Latest NewsNewsSports

യോനെക്സ് തായ്പേയ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ്: ജൂലൈ 19 മുതൽ 24 വരെ നടക്കും

ബിഡബ്ല്യുഎഫിന്റെ അനുമതിയോടെ ചൈനീസ് തായ്പേയ് അസോസിയേഷനാണ് ടൂർണമെന്റിന് നേതൃത്വം നൽകുന്നത്

കായിക പ്രേമികൾക്ക് ആവേശം പകരാൻ യോനെക്സ് തായ്പേയ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ജൂലൈ 19 മുതൽ ആരംഭിക്കും. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ വേൾഡ് ടൂറിന്റെ പതിനഞ്ചാമത്തെ ടൂർണമെന്റാണിത്. ഇന്ത്യയിൽ നിന്നടക്കം നിരവധി ബാഡ്മിന്റൺ താരങ്ങൾ ടൂർണമെന്റിന്റെ ഭാഗമാകും. തായ്പേയ് ഹെപിംഗ് ബാസ്ക്കറ്റ് ബോൾ ജിംനേഷ്യത്തിലാണ് മത്സരങ്ങൾ നടക്കുക.

ബിഡബ്ല്യുഎഫിന്റെ അനുമതിയോടെ ചൈനീസ് തായ്പേയ് അസോസിയേഷനാണ് ടൂർണമെന്റിന് നേതൃത്വം നൽകുന്നത്. ആറു ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെന്റ് ജൂലൈ 24 നാണ് സമാപിക്കുന്നത്. 500,000 യുഎസ് ഡോളറാണ് മൊത്തം സമ്മാനത്തുക.

Also Read: വിവാഹ വാഗ്ദാനം നല്‍കി ചതിച്ച യുവാവിനെ ഷീബ കുത്തിയത് 30 തവണ തന്റെ ജീവിതം തകര്‍ത്ത യുവാവിനോട് ഉണ്ടായിരുന്നത് അടങ്ങാത്ത പക

ജൂലൈ 17ന് അവസാനിക്കുന്ന സിംഗപ്പൂർ ഓപ്പൺ ടൂർണമെന്റിന്റെ ആവേശം അടങ്ങും മുമ്പാണ് തായ്പേയ് ഓപ്പണും ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button