Latest News

വനിതാ മതില്‍ വലിയൊരു തട്ടിപ്പാണെന്ന് മനസ്സിലാക്കിയാണ് മഞ്ജു വാരിയര്‍ പിന്മാറിയതെന്ന് സികെ പത്മനാഭന്‍

തിരുവനന്തപുരം: നടി മഞ്ജുവാര്യര്‍ വനിതാ മതിലില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് ബിജെപി നേതാവ് സികെ പത്മനാഭന്‍. വനിതാ മതില്‍ വലിയൊരു തട്ടിപ്പാണെന്ന് നസ്സിലാക്കിയാണ് നടി പിന്മാറിയതെന്നാണ് സക്രട്ടേറിയറ്റ് നടയില്‍ ഉപവാസമനുഷ്ഠിക്കുന്ന സികെ പത്മനാഭന്‍ പറഞ്ഞത്. മഞ്ജുവിന്റെ പിന്മാറ്റം ഒരു തുടക്കമാണ്. മതിലില്‍ സഹകരിക്കാമെന്നു മുഖ്യമന്ത്രിയെ അറിയിച്ചവരെല്ലാം കാര്യങ്ങള്‍ മനസിലാക്കി പിന്മാറുന്നത് വഴിയേ കാണാമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 3നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി ഉപവാസ സമരം ആരംഭിച്ചത്. എ.എന്‍. രാധാകൃഷ്ണനെ തുടര്‍ന്ന് 10 ദിവസം മുമ്പ് സമരം ഏറ്റെടുത്ത പത്മനാഭന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നു പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം ആചാരസംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടം എന്ത് വില കൊടുത്തും തുടരുമെന്നു പത്മനാഭന്‍ അറിയിച്ചു.

Tags

Post Your Comments


Back to top button
Close
Close