KeralaLatest News

യുവതികളെ തടഞ്ഞവർക്കെതിരെ കേസെടുത്തു

പത്തനംതിട്ട : ശബരിമല ദർശനത്തിനെത്തിയ യുവതികളെ തടഞ്ഞവർക്കെതിരെ പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 150 പേർക്കെതിരെയാണ് കേസെടുത്തത്. ചന്ദ്രാനന്ദൻ റോഡിൽ പ്രതിഷേധിച്ചവർക്കെതിരെയാണ് കേസ്. നടപ്പന്തലിന് മുകളിൽ പ്രതിഷേധിച്ച 50 പേർക്കെതിരെയും കേസെടുത്തു.

ശബരിമല ദർശനത്തിനെത്തിയ യുവതികളെ എന്തുവന്നാലും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞിരുന്നു . യുവതികൾ അപ്പാച്ചിമേട്ടിൽ എത്തിയപ്പോഴേക്കും ദർശനം കഴിഞ്ഞ് തിരിച്ചെത്തിയവരും അയ്യപ്പ കർമസമിതിയിലെ അംഗങ്ങളും യുവതികൾക്ക് നേരെ ഓടിയെത്തി പ്രതിഷേധിക്കുകയായിരുന്നു.

കനകദുര്‍ഗ്ഗ, അഡ്വ. ബിന്ദു എന്നീ യുവതികളാണ് ശബരിമലയിൽ എത്തിയിരിക്കുന്നത്. എത്ര വലിയ പ്രതിഷേധം ഉണ്ടായാലും തങ്ങൾ പിൻന്മാറില്ലെന്ന് യുവതികൾ അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധം കടുത്തതോടെ പോലീസ് യുവതികളെ തിരിച്ചിറക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button