KeralaLatest NewsIndia

തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ തെലങ്കാന ഹൈക്കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു

ഹൈദരാബാദ് : ആന്ധ്ര പ്രദേശിന് പ്രത്യേക ഹൈക്കോടതി അനുവദിച്ചതിന് പിന്നാലെ പുതിയ തെലങ്കാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി മലയാളിയായ തോട്ടത്തില്‍ ബി രാധാകൃഷണ്ന്‍ അധികാരത്തിലേറി.

സംസ്ഥാന വിഭജനം നടന്ന് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഹൈദരാബാദിലെ ഹൈക്കോടതി ആന്ധ്രാപ്രദേശിനും തെലുങ്കാനയ്ക്കും വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇന്നു രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ചടങ്ങില്‍ പങ്കെടുത്തു.ഹൈദരാബാദിലെ ഹൈക്കോടതി മന്ദിരത്തിലാണ് തെലങ്കാനയുടെ ഹൈക്കോടതിയായി പ്രവര്‍ത്തിക്കുന്നത്. ആന്ധ്രയില്‍ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസില്‍ ഇന്നുമുതല്‍ ആന്ധ്രാ ഹൈക്കോടതിയും പ്രവര്‍ത്തിച്ച് തുടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button