Latest NewsGulf

പുതുവര്‍ഷത്തലേന്ന് മെട്രോയില്‍ യാത്ര ചെയ്തത് 8.67 ലക്ഷം പേര്‍

ദുബായ്: പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിനായി പൊതുവാഹന സംവിധാനങ്ങള്‍ ഉപയോഗിച്ചത് ഇരുപത്തൊന്ന് ലക്ഷത്തോളം പേരാണെന്ന് ദുബായ് റോഡസ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) വെളിപ്പെടുത്തി.

കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ പത്തുശതമാനം കൂടുതലാണ് ഈ വര്‍ഷത്തെ ജനത്തിരക്ക്.

പതിവുപോലെ മെട്രോയിലാണ് കൂടുതല്‍പേര്‍ സഞ്ചരിച്ചത്. ഗ്രീന്‍, റെഡ് ലൈനുകളിലായി 8.67 ലക്ഷം പേരാണ് ദുബായ് മെട്രോയില്‍ സഞ്ചരിച്ചത്.

ദുബായ് ട്രാമില്‍ 33,253 പേരും ആര്‍.ടി.എ.യുടെ ബസുകളില്‍ 4.28 ലക്ഷം പേരും യാത്രചെയ്തപ്പോള്‍ 6.59 ലക്ഷം പേര്‍ ടാക്‌സി കാറുകളിലും യാത്രചെയ്തു. ജലഗതാഗത മാര്‍ഗങ്ങള്‍ ഉപോയഗിച്ചവര്‍ 61,449 പേരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button