Latest NewsKeralaIndia

സംസ്ഥാന സർക്കാർ കൈവിട്ടതോടെ പ്രധാനമന്ത്രി പത്തനംതിട്ടയില്‍ എത്തുന്നത് കാത്ത് അയ്യപ്പ ഭക്തർ : സംയുക്തമായി ഹർജി നൽകും

അതുകൊണ്ട് തന്നെ ആചാര സംരക്ഷണത്തിന് മോദി മുന്നിട്ടിറങ്ങുമെന്നാണ് പ്രതീക്ഷ. 

പത്തനംതിട്ട: ശബരിമലയിൽ താൻ വിശ്വാസികൾക്കൊപ്പമാണെന്ന സൂചന പ്രധാനമന്ത്രി മോദി നൽകിയതോടെ അദ്ദേഹത്തിന്റെ വരവ് കാത്ത് അയ്യപ്പ ഭക്തർ. മുത്തലാഖിനെ സാമൂഹിക പ്രശ്‌നമായി നിരീക്ഷിക്കുന്ന പ്രധാനമന്ത്രി ശബരിമലയിലെ വിവാദങ്ങളെ ആചാര പ്രശ്‌നമെന്നാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ ആചാര സംരക്ഷണത്തിന് മോദി മുന്നിട്ടിറങ്ങുമെന്നാണ് പ്രതീക്ഷ.

അതിനിടെ ശബരിമലയില്‍ ആചാരസംരക്ഷണം ഉറപ്പാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേരളത്തിലെ ബിജെപി നേതാക്കൾ തന്നെ സമീപിക്കാനൊരുങ്ങുകയാണ്. ഇതിനിടെ യുഡിഎഫ് എംപി മാരും എൻ എസ് എസും പ്രധാനമന്ത്രിയെ കാണാൻ കാത്ത് നിൽക്കുകയാണ്. വിവിധ സംഘടനാ നേതാക്കളും രാഷ്ട്രീയ പാർട്ടികളും പ്രധാനമന്ത്രിയെ കാണുമെന്നാണ് സൂചന.

സുപ്രീം കോടതിയില്‍ നിന്ന് 22ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് വിശ്വാസം. വിധി എതിരായാല്‍ ആചാരം സംരക്ഷിക്കുന്നതിനായി വിശ്വാസികള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്നു സുകുമാരൻ നായർ വ്യക്തമാക്കിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button