Latest NewsIndia

സ്ത്രീകള്‍ക്കായി ടാക്സി സര്‍വീസ്

ബംഗളൂരു: കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ സ്ത്രീകള്‍ക്കായി ടാക്‌സി സര്‍വീസ് ആരംഭിച്ചു. കര്‍ണാടക ടൂറിസം വികസന കോര്‍പ്പറേഷനും ബംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും (ബി.ഐ.എ.എല്‍.) ചേര്‍ന്നാണ് പിങ്ക് ടാക്‌സിയുടെ സര്‍വീസ് നടത്തുന്നത്.

സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ള പിങ്ക് ടാക്സി നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് സര്‍വീസ് നടത്തുന്നത്. വിവിധ ഭാഷകള്‍ വശമുള്ളവരും സ്ഥലങ്ങളെ കുറിച്ച് നല്ല ധാരണയുള്ളവരും സ്വയം പ്രതിരോധ തന്ത്രങ്ങള്‍ വശമുള്ള വനിതകളാണ് ഡ്രൈവര്‍മാര്‍.

ടാക്സികളില്‍ മികച്ച സുരക്ഷാ സൗകര്യങ്ങളുണ്ടായിരിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ ടാക്‌സികള്‍ സര്‍വീസ് നടത്തും. രാവിലെ ആറിനും രാത്രി 11.59-നുമിടയില്‍ കിലോമീറ്ററിന് 21.50 രൂപയും രാത്രി 12-നും രാവിലെ ആറിനുമിടയില്‍ 23.50 രൂപയുമായിരിക്കും നിരക്ക്. 24 മണിക്കൂറും സര്‍വീസ് ലഭ്യമായിരിക്കും.

Tags

Related Articles

Post Your Comments


Back to top button
Close
Close