KeralaLatest News

കൊടുങ്ങല്ലൂര്‍ താലപ്പൊലിയ്ക്ക് ഇന്ന് തുടക്കം

കൊടുങ്ങല്ലൂര്‍ : ഉത്തരായന പിറവി കുറിയ്ക്കുന്ന തിങ്കളാഴ്ചയിലെ മകരസംക്രമ സന്ധ്യയില്‍ 1001 കതിനകള്‍ മുഴങ്ങുന്നതോടെ ശ്രീകുരുംബകാവിലെ നാല് നാളത്തെ താലപ്പൊലി മഹോത്സവത്തിന് താളമേളങ്ങള്‍ ഉയരും

ഒന്നാം താലപ്പൊലി ദിവസമായ ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ ശ്രീകുരുംബക്കാവ് പരമ്പരാഗത ആചാരനുഷ്ഠാനങ്ങളില്‍ അമരും. വ്രതം നോറ്റ് ഇരുമുടിക്കെട്ടുമായി വന്നെത്തുന്ന മലയരയന്‍മാര്‍ ക്ഷേത്രാങ്കണത്തില്‍ ദേവിക്ക് നിവേദ്യമര്‍പ്പിയ്ക്കും. തുടര്‍ന്ന് ക്ഷേത്രവുമായി ചരിത്രപരമായ ബന്ധമുള്ള കുഡുംബി സമുദായം സവാസിനിപൂജയും, ആടിനെ നടതള്ളലും നടത്തുമ. കുഡുംബി സമുദായത്തിലെ സ്ത്രീകള്‍ ദീര്‍ഘസുമംഗലി വരത്തിനായി നടത്തുന്ന ചടങ്ങാണ് സവാസിനിപൂജ. തെക്കെ നടയില്‍ കുരുംബയമ്മയുടെ സന്നിധിയില്‍ നിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആടിനെ എഴുന്നള്ളിച്ച് നട തള്ളുന്നതും കുഡുംബി സമുദായത്തിന്റെ പരമ്പരാഗത ആചാരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button