Latest NewsIndia

ചണസഞ്ചിയില്‍ ഗിന്നസ് റെക്കോഡ് നേടാന്‍ അഹമ്മദാബാദ് ഫെസ്റ്റിവല്‍

അഹമ്മദാബാദ്•ഗിന്നസ് റക്കോഡ് ലക്ഷ്യമിട്ട് അഹമ്മദാബാദ് ഷെപ്പിംഗ് ഫെസ്റ്റിവല്‍. ചണം കൊണ്ട് ഇതുവരെ നിര്‍മ്മിച്ച ഏറ്റവും വലിയ ബാഗിനുള്ള ഗിന്നസ് റെക്കോര്‍ഡാണ് ഫെസ്റ്റിവല്‍ സംഘാടകര്‍ ലക്ഷ്യമിടുന്നത്.

36 അടി ഉയരവും 20 അടി വീതിയുമുള്ള ബാഗാണ് കാഴ്ച്ചക്കാരെ കാത്തിരിക്കുന്നത്. ബാഗിന്റെ വലിപ്പം ജനങ്ങളില്‍ താല്‍പ്പര്യം ജനിപ്പിക്കുന്നതും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ചില്ലറ വ്യാപാരികള്‍ക്ക് ഉത്സാഹം നല്‍കുന്നതുമാണെന്ന് സംഘാടകര്‍ ചൂണ്ടിക്കാണിച്ചു. ഈ മാസം 17 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുന്നത്.

ഭീമന്‍ സഞ്ചി അതിന്റെ അവസാനവട്ട മിനുക്ക് പണികളിലാണെന്ന് വൈബ്രന്റ് ഗുജറാത്ത് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഓര്‍ഗനൈസേഷന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ജയേന്ദ്ര തന്ന പറഞ്ഞു. ‘ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ പ്രതിനിധികള്‍ ചണബാഗ് പ്രദര്‍ശിപ്പിക്കുന്ന സമയത്തുണ്ടാകുമെന്നും അത് റെക്കോഡാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. 20 അടി നീളവും 16 അടി വലിപ്പമുള്ളീതിയുമുള്ള ബാഗാണ് നിലവിലെ റെക്കോഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button