Latest NewsIndia

ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പുറത്ത് : മുഖ്യമന്ത്രി ക്വാ​റന്‍റൈനി​ല്‍

രൂ​പാ​നി​യ​ട​ക്ക​മു​ള്ള​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ശേ​ഷ​മാ​ണു കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യാ​യ ഇ​മ്രാ​ന്‍ ഖെ​ദ​വാ​ല​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

അഹമ്മദാബാദ്: അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​നി ക്വാ​റന്‍റൈനി​ല്‍. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ ഇ​മ്രാ​ന്‍ ഖെ​ദ​വാ​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യാ​യാ​ണു രൂ​പാ​നി സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ച​തെ​ന്ന് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. അതേസമയം വി​ജ​യ് രൂ​പാ​നി​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആണ് .

മു​ഖ്യ​മ​ന്ത്രി​ക്ക് യാ​തൊ​രു​വി​ധ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലെ​ന്നും ഇ​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക​പ്പെ​ടാ​നി​ല്ലെ​ന്നും വി​ജ​യ് രൂ​പാ​നി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​മാ​ര്‍ അ​റി​യി​ച്ചു. രൂ​പാ​നി​യ​ട​ക്ക​മു​ള്ള​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ശേ​ഷ​മാ​ണു കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​യാ​യ ഇ​മ്രാ​ന്‍ ഖെ​ദ​വാ​ല​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. രൂ​പാ​നി​യെ കൂ​ടാ​തെ ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ന്‍ പ​ട്ടേ​ല്‍, ആ​ഭ്യ​ന്ത​ര മ​ന്ത്രി പ്ര​ദീ​പ് സിം​ഗ് ജ​ഡേ​ജ, നി​ര​വ​ധി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​രു​മാ​യും കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ അ​ടു​ത്തി​ട​പ​ഴ​കി​യി​ട്ടു​ണ്ട്.

‘ചെറിയ പനിയും വിറയലും തോന്നിയത് തുടക്കം, എനിക്ക് ഒന്നിന്റെയും ഗന്ധം അറിയാനായില്ല, ഒന്നിനും ഒരു രുചിയുമുണ്ടായിരുന്നില്ല’- കോവിഡിൽ നിന്ന് രക്ഷപെട്ട യുവതിയുടെ അനുഭവം

ബു​ധ​നാ​ഴ്ച കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മാ​ണു മു​ഖ്യ​മ​ന്ത്രി ക്വാ​റന്‍റൈനി​ല്‍ പ്ര​വേ​ശി​ച്ച​ത്. രൂ​പാ​നി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് യാ​തൊ​രു ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​മി​ല്ലെ​ന്നും വീ​ട്ടി​ലി​രി​ന്നു​കൊ​ണ്ടു​ത​ന്നെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് രൂ​പാ​നി നേ​തൃ​ത്വം ന​ല്‍​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button