Latest NewsFootballSports

കോപ്പ മത്സരം; ഇന്ന് യുവന്റസ് എ.സി മിലാനെ നേരിടും

യുവന്റ്സ്-എ.സി മിലാന്‍ ക്ലബുകള്‍ ഏറ്റുമുട്ടുന്ന സൂപ്പര്‍ കോപ്പ ഫുട്ബോള്‍ മത്സരം ഇന്ന് ജിദ്ദയില്‍ നടക്കും. ക്രിസ്റ്റ്യാന്യോ റൊണാള്‍ഡോ അടക്കമുള്ള മുന്‍നിര താരങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. കളി നേരില്‍ കാണാനുള്ള ആവേശത്തിലാണ് സ്വദേശികളോടൊപ്പം പ്രവാസികളും.

കിംഗ് അബ്ദുല്ല അന്താരാഷ്ട്ര സ്പോട്സ് സിറ്റി സ്റ്റേഡിയത്തില്‍ രാത്രി എട്ടേ മുപ്പതിനാണ് മത്സരം. ഇരു ടീമുകളും ജിദ്ദയിലെത്തി. യുവന്റ്സ് ടീമില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റീനോ റൊണാള്‍ഡോ, അര്‍ജന്റീനന്‍ താരം പൗളോ ഡിബാല തുടങ്ങി ലോകോത്തര കളിക്കാര്‍ ആണ് കളത്തില്‍. ആദ്യമായാണ് റൊണാള്‍ഡോ സൗദിയില്‍ കളിക്കിറങ്ങുന്നത്. ഇറ്റലി ടീം ഗോള്‍ കീപ്പര്‍ ജിയാന്‍ലുജി ഡൊണാരുമ്മ, ഗോണ്‍സാലോ ഹിഗൗയ്ന്‍, പാട്രിക് കട്രോണ്‍, ക്രിസ്റ്റിയന്‍ സപാറ്റ തുടങ്ങിയ മുന്‍നിര താരങ്ങള്‍ എ.സി മിലാനുവേണ്ടി ഇറങ്ങും.

കഴിഞ്ഞ രണ്ടു കളികളിലും യുവന്റ്സ് ആയിരുന്നു ജേതാക്കള്‍. ഇറ്റാലിയന്‍ ഫുട്ബാള്‍ ബദ്ധവൈരികളായ യുവന്റസ് – എ.സി മിലാന്‍ ക്ലബുകളുടെ മുപ്പത്തി ഒന്നാമത് മത്സരമാണ് ജിദ്ദയില്‍. 60,000 ത്തോളം കാണികളെ ഉള്‌കൊള്ളുന്ന സ്റ്റേഡിയത്തിലേക്കുള്ള ടിക്കറ്റുകള്‍ രണ്ടു ദിവസങ്ങള്‍ കൊണ്ടു തന്നെ വിറ്റുപോയി. ആവേശകരമായ മത്സരം കാണാന്‍ നിരവധി മലയാളികളും ടിക്കറ്റെടുത്തു. അനവധിപേര്‍ ടിക്കറ്റ് ലഭിക്കാതെ നിരാശരായിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button