News

എഴുത്തറിയാതെ എട്ടാംക്ലാസുകാര്‍ : വിവരം പുറത്തുവന്നത് സര്‍വേയിലൂടെ

ന്യൂഡല്‍ഹി : ഗ്രാമീണ മേഖലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ശോചനീയാവസ്ഥയും വിദ്യാര്‍ത്ഥികളുടെ നിലവാരമില്ലായ്മയും ചൂണ്ടിക്കാട്ടി പഠന റിപ്പോര്‍ട്ട്. അഞ്ചാം ക്ലാസിലെ പകുതി പേര്‍ക്കും അക്ഷരം കൂട്ടിവായിക്കാനറിയില്ലെന്ന് ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അസര്‍ സെന്റര്‍ നടത്തിയ സര്‍വേയില്‍ തെളിഞ്ഞു.

അഞ്ചിലെ 50 ശതമാനം കുട്ടികള്‍ക്കും എട്ടിലെ 25 ശതമാനം കുട്ടികള്‍ക്കും രണ്ടാം ക്ലാസിലെ പാഠപുസ്തകം വായിക്കാന്‍ സാധിച്ചിട്ടില്ല. 2016 ലെ സര്‍വേ അപേക്ഷിച്ച് പുതിയ സര്‍വേയില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്തെ 15,998 സര്‍ക്കാര്‍ സ്‌കൂളുകളിലെ വിവരങ്ങള്‍ ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഗ്രാമീണ മേഖലയിലെ 596 ജില്ലകളില്‍ നിന്നുള്ള മൂന്നിനും 16നും ഇടയില്‍ പ്രായമുള്ള അഞ്ചര ലക്ഷം വിദ്യാര്‍ത്ഥികളാണ് സര്‍വേയുടെ ഭാഗമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button