KeralaLatest News

സ്വർണ്ണവിലയിൽ റെക്കോര്‍ഡ് കുതിപ്പ്; നിരക്ക് ഇങ്ങനെ

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും സ്വര്‍ണ്ണവിലയില്‍ കുറവില്ല. ഇപ്പോഴും സ്വര്‍ണ്ണവില റെക്കോര്‍ഡ് നിലവാരത്തിനരികെ തുടരുകയാണ്. ഗ്രാമിന് 3,025 രൂപയും പവന് 24,200 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ഗ്രാമിന് 3,015 രൂപയും പവന് 24,120 രൂപയുമായിരുന്നു ജനുവരി 15ലെ സ്വര്‍ണ്ണ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തുന്നത്. സ്വര്‍ണ്ണത്തിന് ഗ്രാമിന്‍റെ നിരക്ക് 3,030 രൂപയിലെത്തിയാല്‍ 2012 നവംബര്‍ 27 ലെ റെക്കോര്‍ഡ് സ്വര്‍ണ്ണവില പഴങ്കഥയാകും.

ജനുവരി ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 2,930 രൂപയും പവന് 23,440 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് (31 ഗ്രാം) സ്വർണത്തിന് 1289 ഡോളറാണ് ഇന്നത്തെ നിരക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button