KeralaLatest News

നിരാഹാര സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് പി.കെ കൃഷ്ണദാസ്

തിരുവനന്തപുരം: ബിജെപി സെക്രട്ടറിയേറ്റ് പടിക്കല്‍ തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ചിട്ടില്ലെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ.കൃഷ്ണദാസ്. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇന്ന് പാര്‍ട്ടി തീരുമാനമെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം 51 യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചെന്ന് കള്ളക്കണക്ക് നല്‍കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സുപ്രീം കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ച സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന് തുടരാന്‍ ധാര്‍മ്മികാവകാശമില്ലെന്നും അദ്ദേഹം രാജിവയ്ക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button