KeralaNews

പോലീസ് സ്റ്റേഷന്‍ ബോംബേറ്; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഹരജി തളളി

 

കൊച്ചി: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസിലെ കൂട്ടുപ്രതിയെ അന്വേഷണ സംഘം പീഡിപ്പിക്കുന്നതായി ആരോപിച്ച സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ബോംബേറിഞ്ഞ സംഘ്പരിവാര്‍ നേതാവായ പ്രവീണ്‍ എന്നയാളെ ഒളിവില്‍ പാര്‍പ്പിച്ച ആലപ്പുഴ നൂറനാട് സ്വദേശി സേതുമാധവന്റെ പിതാവ് ഗോപിനാഥന്‍നായര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. അന്വേഷണത്തെ തടസപ്പെടുത്താനുള്ള പ്രതികളുടെ ശ്രമത്തിന്റെ ഭാഗമാണ് പീഡനാരോപണമെന്ന് പോലീസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

കേസില്‍ അന്വേഷണം ദ്രുതഗതിയിലാക്കണമെന്ന് പോലീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യപ്രതിയായ പ്രവീണ്‍ ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി വരികയാണ്. ശബരിമല കര്‍മ്മസമിതിയും സംഘപരിവാര്‍ സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംസ്ഥാന വ്യാപകമായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുവരെ തിരിച്ചറിഞ്ഞ അക്രമികളില്‍ 90ലേറെ ശതമാനം പേരും സംഘ്പരിവാര്‍ സംഘടനാ പ്രവര്‍ത്തകരാണ്.

പ്രവീണിനെ ഒളിച്ചു താമസിക്കാന്‍ സഹായിച്ച ആലപ്പുഴ നൂറനാട് സ്വദേശി സേതുമാധവന്റെ വീട്ടില്‍ പോലീസ് അന്വേഷണത്തിനായി എത്തിയിരുന്നു. അന്വേഷണസംഘം വീട്ടിലെത്തി ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതായി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങളൊന്നും കോടതി അംഗീകരിക്കാന്‍ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button