Latest NewsIndia

സിബിഐയിൽ വീണ്ടും കൂട്ടസ്ഥലംമാറ്റം

ന്യൂഡല്‍ഹി  :  സിബിഐയില്‍ പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള യോഗം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് കൂട്ടസ്ഥലംമാറ്റം. 20 ഉദ്യോഗസ്ഥരെയാണ് ഇടക്കാല ഡയറക്ടറായ എം നാഗേശ്വരറാവു സ്ഥലംമാറ്റിയത്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാനുള്ള യോഗം വ്യാഴാഴ്ച നടക്കാനിരിക്കുകയാണ്.

നീരവ് മോദിയുടെയും മെഹുൽ ചോക്സിയുടെയും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെയും സ്ഥലംമാറ്റിയിട്ടുണ്ട്. ചെന്നൈ പൊലീസിൽ എസ് പി റാങ്കിലുള്ള എ ശരവണൻ ഇനി ഈ കേസ് അന്വേഷിക്കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button