Latest NewsIndia

രാമക്ഷേത്ര വിഷയത്തില്‍ 24 മണിക്കൂറിനുള്ളില്‍ പരിഹാരം ഉണ്ടാക്കാമെന്ന് യോഗി ആദിത്യനാഥ്

ലഖ്‌നൗ: സുപ്രീം കോടതി രാമക്ഷേത്ര വിഷയത്തില്‍ ഉടന്‍ വിധി പുറപ്പെടുപ്പിക്കണം അല്ലെങ്കില്‍ വിഷയം കെെമാറുന്ന പക്ഷം ഇരുപത്തി നാല് മണിക്കൂറിനകം രാമക്ഷേത്ര വിഷയത്തില്‍ പരിഹാരം കാണുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

വിധി പുറപ്പെടുവിക്കുന്നതില്‍ അനാവശ്യമായ കാലതാമസമുണ്ടാകുന്നത് ജനങ്ങള്‍ക്ക് സുപ്രീംകോടതിയിലുള്ള വിശ്വാസം നഷ്ടമാക്കും. ലക്ഷക്കണക്കിന് ജനങ്ങളുടെ സന്തോഷത്തിനായി എത്രയും വേഗം നീതി നടപ്പിലാക്കണമെന്നും യോഗി പറഞ്ഞു.

അയോധ്യ വിഷയം വേഗംപരിഹരിക്കപ്പെടാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ലെന്നും യോഗി കുറ്റപ്പെടുത്തി.

നിലവില്‍ ഈ മാസം തന്നെ 5 അംഗങ്ങള്‍ അടങ്ങുന്ന പുതിയ ബഞ്ച് രാമക്ഷേത്ര വിഷയത്തില്‍ വാദം കേല്‍ക്കാനിരിക്കുകയാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close