Latest NewsIndia

പി ചിദംബരത്തിന്‍റെയും കാര്‍ത്തി ചിദംബരത്തിന്‍റെയും ഇടക്കാല സംരക്ഷണം കോടതി നീട്ടി

ന്യൂഡല്‍ഹി :  എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി  ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും ഇടക്കാല സംരക്ഷണം ഫെബ്രുവരി 18 വരെ ദില്ലി പട്യാല ഹൗസ് കോടതി നീട്ടി. ഫെബ്രുവരി 1 വരെ അനുവദിച്ചിരുന്ന സംരക്ഷണമാണ് വീണ്ടും നീട്ടിയത്. കേസില്‍ വാദം കേള്‍ക്കുന്ന തിയതി പിന്നീട് അറിയിക്കും.

2006ല്‍ എയര്‍ സെല്‍ മാക്സിസ് ഇടപാടിനായി വിദേശനിക്ഷേപത്തിന് അനുമതി നല്‍കാന്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്ന കേസില്‍ ഒന്നാം പ്രതിയാണ് ചിദംബരം.

shortlink

Related Articles

Post Your Comments


Back to top button