Latest NewsVideos

മോനായി മാമാ…വാ…വാ…പൂച്ചകളുടെ ടിക് ടോക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ടിക് ടോക് വീഡിയോകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. കൊച്ചുകുഞ്ഞുങ്ങള്‍ മുതല്‍ മുത്തശ്ശിമാര്‍ വരെ ടിക് ടോക് വീഡിയോയിലെ താരങ്ങളാണ്. മാസ് ഡയലോഗുകള്‍ പറഞ്ഞ് അവരൊക്കെ നമ്മളെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും ടിക് ടോകില്‍ അഭിനയിച്ചു തുടങ്ങി. പൂച്ചക്കുട്ടികളുടെ കിടിലന്‍ ടിക്ക് ടോക്ക് വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

‘ മോനായി മാമാ… വാ…വാ… മോനു വയ്യായെ വാടാ..’ എന്ന പാട്ടിനൊപ്പമുള്ള സുന്ദരി പൂച്ചക്കുട്ടിയുടെ വീഡിയോയാണിപ്പോള്‍ തരംഗം. പാട്ടുകള്‍ക്ക് ചുവടുവെക്കുക മാത്രമല്ല ഡയലോഗുകളും അസാധ്യ ടൈമിങ്ങോടെ പൂച്ചകള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

എന്തായാലും പൂച്ചക്കുട്ടികളുടെ ടിക് ടോക് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതോടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

https://www.facebook.com/JokesMalayalam/videos/280763909269852/

shortlink

Related Articles

Post Your Comments

Related Articles


Back to top button