Latest NewsHealth & Fitness

മാങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍

 

നല്ല പച്ചമാങ്ങ ഉപ്പും മുളകുപൊടിയും ചേര്‍ത്ത് കഴിക്കുന്നതൊന്ന് ആലോചിച്ച് നോക്കൂ…. ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ ഒരു കപ്പലോടിക്കാം അല്ലേ? എങ്കില്‍ ഇനി ധൈര്യമായി പച്ചമാങ്ങ കഴിക്കം. മാമ്പഴം പോലെ തന്നെ ഗുണമേന്മ ഏറിയതാണ് പച്ചമാങ്ങയും. മാങ്ങയിലടങ്ങിയിരിക്കുന്ന ആന്റി ഓകിസിഡന്റുകള്‍ക്ക് മാരക രോഗങ്ങളെ പോലും ചെറുക്കാനുള്ള കഴിവുണ്ടത്രേ. രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്.
കടുത്ത വേനലില്‍ ശരീരം തണുപ്പിക്കാന്‍ പച്ചമാങ്ങ ജ്യൂസ് ഫലപ്രദമാണ്. ചുമയും ജലദോഷവും അകറ്റാനും ഇത് സഹായിക്കും. മാങ്ങയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി രോഗങ്ങളെ ചെറുക്കുകയും ചര്‍മ്മ സൗന്ദര്യം നിലനിര്‍ത്തുകയും ചെയ്യും. വൈറ്റമിന്‍ എ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കും. ദിവസവും ശരീരത്തിന് വേണ്ട വൈറ്റമിന്‍ എയുടെ 20 ശതമാനം വരെ പച്ചമാങ്ങയില്‍ നിന്ന് ലഭിക്കും. ഇതില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനപപ്രക്രിയ സുഗമമാക്കും.

ശരീരത്തില്‍ അടങ്ങിയിരിക്കുന്ന ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും പച്ചമാങ്ങ സഹായിക്കും. മാങ്ങയില്‍ അടങ്ങിയിരിക്കുന്ന ടാര്‍ടാറിക് ആസിഡ്, മാലിക് ആസിഡ് എന്നിവ ധാരാളമായി മാങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അസിഡിറ്റി കുറയ്ക്കാനുള്ള മികച്ച ഔഷധമാണ്. ദഹനപ്രശ്‌നങ്ങള്‍ ഉള്ളപ്പോഴും പച്ചമാങ്ങ കഴിക്കുന്നത് ഉത്തമമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button