Latest NewsHealth & Fitness

മണിത്തക്കാളി; അള്‍സറിന്റെ അന്തകന്‍

മലയാളക്കരയിലെ സമ്പന്നമായ ജൈവ വൈവിധ്യശേഖരത്തില്‍ നിന്ന് വിസ്മൃതമായ സസ്യമാണ് മുളകുതക്കാളി എന്ന ‘മണിത്തക്കാളി’. ഇംഗ്ലീഷില്‍ ‘ഫ്രാട്രെന്റ് ടൊമാറ്റോ’ എന്നാണിതിന്റെ പേര്. പഴുക്കുമ്പോള്‍ ചുവക്കുന്ന കായ്കളുള്ള ഒരിനം നമ്മുടെ നാട്ടിലുണ്ട്. മണിത്തക്കാളിക്ക് വായിലും വയറ്റിലുമുണ്ടാകുന്ന അള്‍സറിനെ അകറ്റാന്‍ കഴിവുണ്ട്. കേരളത്തില്‍ എല്ലാ കാലാവസ്ഥയിലും വളരും. പച്ചനിറത്തിലും പഴുത്തു തുടങ്ങുമ്പോള്‍ വയലറ്റ് കലര്‍ന്ന കറുപ്പ് നിറത്തിലുമാണ് ഇത് കാണപ്പെടുക. ആയുര്‍വേദ പ്രകൃതി ചികിത്സയില്‍ ധാരാളമായി ഉപയോഗിച്ച് വരുന്ന ഒന്നാണിത്. പച്ചക്കറിയായും ഇത് ഉപയോഗിക്കാറുണ്ട്. ആയുര്‍വേദത്തില്‍ മണിത്തക്കാളി സമൂല ഔഷധമാണ്.

ചവര്പ്പുരുചിയാണെങ്കിലും ഇതിന്റെ പഴം കഴിക്കുന്നത് വയറ്റിലെ അള്‍സറിനു ഫലപ്രദമാണ്. പ്രോട്ടീന്‍,കൊഴുപ്പ്,ധാന്യകം,കാത്സ്യം, ഇരമ്പ് റൈബോഫ്‌ലേവിന്‍,നിയാസിന്‍ ജീവകം സി ഇവയെക്കൂടാതെ സൊലാമൈന്‍ എന്നൊരു ആല്‍ക്കലോയിഡും ഇതില്‍ അടങ്ങിയിട്ടുണ്ട്. പച്ചക്കറിയായി ഉപയോഗിക്കാവുന്ന മണിത്തക്കാളി അള്‍സറിന് പുറമെ മറ്റ് അനേകം രോഗങ്ങള്‍ക്കും ഫപ്രദമാണ്. ഇതിന്റെ ഇലകളിലും കായ്കളിലും നിന്നെടുക്കുന്ന സത്ത് മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള കരള്‍ സംബന്ധിയായ അസുഖങ്ങള്‍ക്ക് ചികിത്സയാണ്. ഇതിന്റെ ഇലകള്‍ അല്പം ഉപ്പും ചേര്‍ത്ത് വേവിച്ച് മറ്റ് ഇലക്കറികള്‍പോലെത്തന്നെ കഴിക്കാന്‍ നന്ന്.

ഔഷധമഹിമകള്‍ ഏറെയുള്ള ചെടിയാണ് മുളകുതക്കാളി. ഇതിന്റെ ഇലകള്‍ ദഹനസംബന്ധമായ തകരാറുകള്‍ക്ക് ഔഷധമാണ്. സസ്യനീര് ചേര്‍ത്ത ലായനി ഉപയോഗിച്ച് കഴുകിയാല്‍ ചൊറിച്ചിലും അസ്വസ്ഥതകളും മാറും. വായിലുണ്ടാകുന്ന വ്രണങ്ങള്‍ ചെറുക്കാന്‍ മുളകുതക്കാളി ഇലകള്‍ ഉപയോഗിക്കുന്ന പതിവ് തമിഴ്നാട്ടിലുണ്ട്. ”വാര്‍ധക്യത്തിന്റെ സ്വാധീനം ഒഴിവാക്കാന്‍ സഹായിക്കുന്ന പഴം” എന്നും മുളകുതക്കാളിയെ വിശേഷിപ്പിക്കാറുണ്ട്. പഴത്തിന് സൗന്ദര്യവര്‍ധക സ്വഭാവമുണ്ട്. ഇതിന്റെ അരികള്‍ ഉരസിയാല്‍ മുഖത്തെ പുള്ളിയും പാടുകളും മാറിക്കിട്ടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button