CinemaLatest NewsBollywood

കങ്കണ എന്നെ ചതിച്ചു, സിനിമ കണ്ടപ്പോള്‍ ഞെട്ടി; ആരോപണവുമായി ആദം ജോണിലെ നായിക

കങ്കണ റണാവത്ത് നായികയും സംവിധായികയുമായെത്തിയ ‘മണികര്‍ണിക’ വീണ്ടും വിവാദത്തില്‍. ചിത്രത്തിലെ താരം മിഷ്തി ചക്രവര്‍ത്തിയാണ് കങ്കണക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. പൃഥ്വിരാജ് നായകനായി എത്തിയ ആദം ജോണിലെ നായികയായിരുന്നു മിഷ്തി.

ചിത്രത്തില്‍ തനിക്ക് പ്രാധാന്യമുള്ള രംഗങ്ങള്‍ വെട്ടിമാറ്റിയെന്നും സിനിമ തിയറ്ററില്‍ പോയിക്കണ്ട താന്‍ ഞെട്ടിപ്പോയെന്നും താരം പറയുന്നു. ‘ നിര്‍മാതാവ് കമല്‍ ജെയ്ന്‍ ആണ് സിനിമയില്‍ കാശിബായി എന്ന കഥാപാത്രം ചെയ്യാന്‍ എന്നെ വിളിക്കുന്നത്. നായികക്കൊപ്പം പ്രാധാന്യമുണ്ടെന്ന് കേട്ടതുകൊണ്ടാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്. സംവിധായകന്‍ കൃഷ് ആണെന്നതും ചിത്രം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചു’-മിഷ്തി പറയുന്നു.

‘ ചിത്രത്തില്‍ സംഘട്ടനരംഗങ്ങളെല്ലാം ഉണ്ടായിരുന്നു. എന്നാല്‍ സിനിമ പുറത്തുവന്നപ്പോള്‍ ഇതൊന്നുമില്ല. പിന്നീട് കൃഷിനോട് സംസാരിച്ചപ്പോഴാണ് വിവാദങ്ങളെക്കുറിച്ച് മനസ്സിലായത്. കങ്കണ എന്നെ ചതിക്കുകയായിരുന്നു. ആ രംഗങ്ങള്‍ നീക്കം ചെയ്തത് എന്തിനാണെന്ന് എനിക്കറിയില്ല’-മിഷ്തി പറഞ്ഞു.

മുന്‍പ് കങ്കണക്കെതിരെ ആരോപണമുന്നയിച്ച് സംവിധായകന്‍ കൃഷ് രംഗത്തെത്തിയിരുന്നു. ചിത്രം ആദ്യം സംവിധാനം ചെയ്തിരുന്നത് കൃഷ് ആയിരുന്നു. അവസാനഘട്ടത്തില്‍ കൃഷ് പിന്മാറിയതോടെ കങ്കണ സംവിധാനം ഏറ്റെടുക്കുകയായിരുന്നു. കങ്കണ കാരണമാണ് താന്‍ ചിത്രത്തില്‍ നിന്ന് പുറത്തുപോയതെയന്നായിരുന്നു കൃഷിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button