UAELatest News

ബാങ്കില്‍ നിന്നും ഒരു മില്യണ്‍ ദിര്‍ഹം തട്ടിയെടുത്തു; അബുദാബിയില്‍ യുവതിക്കെതിരെ കേസ്

അബുദാബി: അബുദാബിയില്‍ ബാങ്കില്‍ നിന്നും 1.017 മില്യന്‍ ദിര്‍ഹം തട്ടിയെടുത്ത എമിറാത്തി യുവതിക്കെതിരെ കേസ്. യുഎഇയില്‍ കഫ്തീരിയ നടത്തുകയാണിവര്‍. 2010 ല്‍ 250,000 ദിര്‍ഹം പേഴ്സണല്‍ ലോണ്‍ വഴിയും 5,30,000 ദിര്‍ഹം ബിസിനസ്സ് ലോണായും എടുത്തു. പിന്നീട് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 27,525 ദിര്‍ഹവുമാണ് ഇവര്‍ തട്ടിയെടുത്തതെന്ന് ഇമാറാത്ത് അല്‍ യഉൂം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു മില്യണിലധികം തുക കൂടാതെ ഇതിന്റെ പലിശയും യുവതി അടച്ചു തീര്‍ക്കാനുണ്ട്. എന്നാല്‍ മുതലോ പലിശയോ യുവതി അടയ്ക്കാത്ത സാഹചര്യത്തിലാണ് കേസ്. ഫെഡറല്‍ സുപ്രീം കോടതി യുവതിയോട് എല്ലാ സാമ്പത്തിക തെളിവുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികശേഷിയും വരുമാനവും ആവശ്യത്തിന് ശമ്പളവുമില്ലാത്തതാണോ ലോണ്‍ തിരികെ അടക്കാതിരിക്കാന്‍ കാരണമെന്നും പരിശോധിക്കും.

Tags

Post Your Comments


Back to top button
Close
Close