KeralaLatest News

ആചാരലംഘനത്തിന് നടപടി സ്വീകരിക്കേണ്ടത് തന്ത്രിയല്ല ദേവസ്വം ഉദ്യോഗസ്ഥരെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : ആചാരലംഘനം ഉണ്ടായാല്‍ നടപടി സ്വീകരിക്കേണ്ടത് ദേവസ്വം ഉദ്യോഗസ്ഥരാണെന്നും തന്ത്രിയല്ലെന്നും മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിയമസഭയില്‍. തന്ത്രി ദേവസ്വം ഉദ്യോഗസ്ഥനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ അചാരഅനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നടയടച്ച് ശുദ്ധിക്രിയ ചെയ്യണമെന്ന് ദേവസ്വം മാനുവലില്‍ വ്യവസ്ഥ ചെയ്യുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇത് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തന്ത്രി ബാധ്യസ്ഥനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 72,10,17,321 കോടി രൂപയാണ് മണ്ഡല മകരവിളക്ക് കാലത്തെ നടവരവെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button