Latest NewsInternational

ഗ​ര്‍​ഭി​ണി​യാ​യ അ​മ്മ​യ്ക്കു നേ​രെ നാ​ലു വ​യ​സു​കാ​ര​ന്‍ വെടിയുതിർത്തു ; സംഭവം ഇങ്ങനെ

സീ​റ്റി​ല്‍: ഗ​ര്‍​ഭി​ണി​യാ​യ അ​മ്മ​യ്ക്കു നേ​രെ നാ​ലു വ​യ​സു​കാ​ര​ന്‍ വെടിയുതിർത്തു. യു​എ​സി​ലെ സീ​റ്റി​ല്‍ പ്രാ​ന്ത​ത്തി​ലായിരുന്നു സംഭവം. യു​വ​തി​യു​ടെ ആ​ണ്‍​സു​ഹൃ​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് നാ​ലു വ​യ​സു​കാ​ര​ന്‍ അമ്മയ്ക്ക് നേരെ നി​റ​യൊ​ഴി​ച്ച​ത്. എ​ട്ടു മാ​സം ഗ​ര്‍​ഭി​ണി​യാ​യ യു​വ​തിക്കാണ് പരിക്കേറ്റത്. സംഭവമുണ്ടായി സമയം ആ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം ബെ​ഡി​ല്‍ കി​ട​ന്ന് ടി​വി കാ​ണു​ക​യാ​യി​രു​ന്നു ​യുവതി.

മു​റി​യി​ലേ​ക്ക് എ​ത്തി​യ നാ​ലു വ​യ​സു​കാ​ര​ന്‍ ബെ​ഡി​നു സ​മീ​പം വ​ച്ചി​രു​ന്ന തോ​ക്ക് കൈ​ക്ക​ലാ​ക്കി നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ​യു​ടെ മു​ഖ​ത്തി​നു നേ​രെ​യാ​ണ് കു​ട്ടി വെ​ടി​യു​തി​ര്‍​ത്ത​ത്. ഉ​ട​ന്‍​ത​ന്നെ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. യുവതി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തു​ട​രു​ക​യാ​ണ്. കു​ട്ടി​യു​ടെ അ​ച്ഛ​ന്‍ കൂ​ടി​യാ​യ അ​മ്മ​യു​ടെ ആ​ണ്‍​സു​ഹൃ​ത്തി​നെ​തി​രേ​യും പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button