Latest NewsUAE

ദുബായ് ഡ്യൂട്ടി ഫ്രീ റാഫിള്‍: കോടികള്‍ സ്വന്തമാക്കി പ്രവാസി ബിസിനസുകാരന്‍

ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 1 മില്യണ്‍ യു.എസ് ഡോളര്‍ (7.15 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി സിറിയന്‍ പൗരന്‍. ദുബായില്‍ ബിസിനസുകാരനായ റിയാദ് അങ്ക ഇസ്മായില്‍ എന്ന 40 കാരനെത്തേടിയാണ് ഇത്തവണ ഭാഗ്യമെത്തിയത്.

ജനുവരി 7 ന് അവധി ആഘോഷിക്കാനായി സിറിയയിലേക്ക് പോകുമ്പോഴാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്.

1999 ല്‍ അവതരിപ്പിച്ച ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ വിജയിക്കുന്ന 7 ാമത്തെ സിറിയന്‍ പൗരനാണ്.

ഇന്ന് നദനന്‍ നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ രമേശ്‌ ചന്ദ്ര ബി.എം.ഡബ്ല്യൂ എസ് 1000 ആര്‍ മോട്ടോര്‍ ബൈക്കും, സൗദി പൗരനായ അമ്മാര്‍ ഒരു ബെന്റ്ലി ബെന്റായ്ഗ വി 9 സീരീസ് കാറും സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button