KeralaLatest NewsIndia

ദേവസ്വംബോർഡ് ഓഫീസിൽ ശബരിമല കർമ്മ സമിതി റീത്തു വച്ച് പ്രതിഷേധിച്ചു

.കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റെ സമീപത്തുള്ള ദേവസ്വം ബോർഡ് ഓഫീസിലാണ് ശബരിമല കർമ്മ സമിതി നേതൃത്വത്തിൽ റീത്തുവച്ചു പ്രതിഷേധിച്ചത്.  

കൊട്ടാരക്കര: ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ ഭക്തർക്കെതിരായ നിലപാടെടുത്ത ദേവസ്വം ബോർഡിനെതിരെ പ്രതിഷേധവുമായി ശബരിമല കർമ്മ സമിതി. കൊട്ടാരക്കര ദേവസ്വംബോർഡ് ഓഫീസിൽ റീത്തു വെച്ചാണ്‌ പ്രവർത്തകർ പ്രതിഷേധിച്ചത്.കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റെ സമീപത്തുള്ള ദേവസ്വം ബോർഡ് ഓഫീസിലാണ് ശബരിമല കർമ്മ സമിതി നേതൃത്വത്തിൽ റീത്തുവച്ചു പ്രതിഷേധിച്ചത്.

  

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ യുവതി പ്രവേശനത്തിന് അനുകൂലമായി വാദിക്കുകയും അഭിഭാഷകനെ വയ്ക്കുകയും ചെയ്തതിനാണ് പ്രതിഷേധം. ദേവസ്വം ബോർഡിന്റെ മലക്കം മറിച്ചിലിൽ വ്യാപക പ്രതിഷേധമാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button