Latest NewsIndia

കേരളത്തിന്‍റെ ദുരന്തനിവാരണ സംവിധാനങ്ങള്‍ മാതൃകയാക്കാന്‍ യുപിയില്‍ നിന്ന് പ്രതിനിധി എത്തുന്നു

തിരുവനന്തപുരം :  കേരളത്തിന്‍റെ ദുരന്തനിവാരണ സംവിധാനങ്ങളെ കുറിച്ച് പഠിക്കാനായി ഉത്തരപ്രദേശില്‍ നിന്ന് പ്രതിനിധി എത്തുന്നു. ദുരന്ത നിവാരണ അതോറിറ്റി പ്രോജക്ട‌് ഡയറക്ടര്‍ അദിഥി ഉമാറാവുവിനെയാണ് അയക്കുന്നത്. ഉമറാറാവു ഞായറാഴ‌്ച തിരുവനന്തപുരത്തെത്തും.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിന‌് മാതൃകയാണെന്ന‌് ദേശീയദുരന്ത നിവാരണ അതോറിറ്റി അടുത്തിടെ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിന്ന‌് മറ്റു സംസ്ഥാനങ്ങള്‍ പഠിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, സംസ്ഥാന അതോറിറ്റിയുടെ പ്രവര്‍ത്തനം, ഘടന തുടങ്ങിയവയെല്ലാം വിശദമായി പഠിച്ച‌് റിപ്പോര്‍ട്ട‌് തയ്യാറാക്കാനാണ‌് ഉത്തര്‍പ്രദേശ‌് പ്രതിനിധി എത്തുന്നത‌്. 13 വരെ അവര്‍ ഇവിടെയുണ്ടാകും. ജില്ലകളും അവര്‍ സന്ദര്‍ശിക്കും.

Tags

Post Your Comments


Back to top button
Close
Close