Latest NewsKerala

ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ പാക്കിങ് യൂണിറ്റ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി

ആര്യനാട്: ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പാറയ്ക്കാറയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ പായ്ക്കിങ് യൂണിറ്റ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. ഇതോടെ ഇവിടെ ജോലി ചെയ്തിരുന്ന 125 വനിതാ തൊഴിലാളികളുടെ ഉപജീവനമാര്‍ഗം മുടങ്ങി. 2008ലാണ് പാറയ്ക്കാറയില്‍ വാടക കെട്ടിടത്തില്‍ യൂണിറ്റ് ആരംഭിച്ചത്. കാട്ടാക്കട, പോത്തന്‍കോട്, ഉള്‍പ്പെടെ ദൂരസ്ഥലങ്ങളില്‍ നിന്നും സ്ത്രീകള്‍ ജോലിക്കെത്തിയിരുന്നു. കരാറുകാരന്‍ പിഎഫിന്റെ പണം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ തൊഴിലാളികള്‍ സ്ഥാപനത്തിന് മുന്നില്‍ സമരം നടത്തിയിരുന്നു. ശേഷം 5 ദിവസത്തില്‍ താഴെ മാത്രമേ ഓരോ മാസവും ജോലി ലഭിക്കാറുള്ളുവെന്ന് തൊഴിലാളികള്‍ പറയുന്നു.

ക്രമേണ ജോലിയില്ലാതായെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ രണ്ടിന് പായ്ക്കിങ് യൂണിറ്റിന് താഴും വീണു. ബാലരാമപുരത്തും മിത്രനികേതനിലും ഇപ്പോവും പാക്കിങ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം ഓര്‍ഡറുകള്‍ കുറവായതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന് കമ്പനി അധികതര്‍ പറയുന്നു. രണ്ട് മാസമായി സര്‍ക്കാര്‍ ഓര്‍ഡറുകള്‍ തീരെ കുറഞ്ഞെന്നും ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഡയറക്ടര്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു. ജോലികള്‍ കൂടുതലായി ലഭിക്കുമ്പോള്‍ പാറയ്ക്കാറയിലെ യൂണിറ്റ് പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button