Latest NewsUSAHollywood

പ്രശസ്ത ഹോളിവുഡ് നടന്‍ അന്തരിച്ചു

ന്യൂയോർക്ക് : പ്രശസ്ത ഹോളിവുഡ് നടന്‍ ആല്‍ബര്‍ട്ട് ഫിന്നി(82) അന്തരിച്ചു. റോയല്‍ മാസ്ഡെന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യമെന്ന് കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചു. വൃക്കയില്‍ അര്‍ബുധം ബാധിച്ചതിനാൽ 2011 മുതല്‍ ആല്‍ബര്‍ട്ട് ഫിന്നി ചികിത്സയിലായിരുന്നു. ഷേക്സ്പീരിയന്‍ നാടകങ്ങളിലൂടെ അഭിനയം രംഗത്തേക്ക് കടന്നു വന്നു. 1960ല്‍ ‘ദ എന്റര്‍ടെയിനര്‍’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. അന്നേ വർഷം പുറത്തിറങ്ങിയ ‘സാറ്റര്‍ഡെ നൈറ്റ് ആന്റ് സണ്ടെ മോണിങ്’ എന്ന ചിത്രം ആല്‍ബര്‍ർട്ടിനെ പ്രശസ്തനാക്കി.

ടോം ജോണ്‍സ് (1963), ടൂ ഫോര്‍ ദ റോഡ്സ് (1967), സ്ക്രൂജ് (1970), ആന്നി (1982), ദ ഡ്രൈസ്സര്‍ (1983), മില്ലേഴ്സ് ക്രോസിങ് (1990), എറിന്‍ ബ്രോക്കോവിച്ച്‌ (2000), ബിഗ് ഫിഷ് (2003), ദ ബോണ്‍ ലെഗസി (2012), സ്കൈ ഫാള്‍ (2012) എന്നിവ ശ്രദ്ധേയ ചിത്രങ്ങൾ.ബാഫ്ത പുരസ്കാരം, ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി പുരസ്കാരം എന്നി കരസ്ഥമാക്കി. നാല് തവണ സ്കറിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button