Latest NewsCareer

വാട്ടര്‍ അതോറിറ്റിയില്‍ ഒഴിവ് : ശമ്പള സ്കെയില്‍: 61,700-99,600

തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി, വെള്ളയമ്പലം കേന്ദ്ര കാര്യാലയത്തില്‍ ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റര്‍ തസ്തികയില്‍ ഡപ്യൂട്ടേഷന്‍ നിയമനത്തിന് കേന്ദ്ര, സംസ്ഥാന, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്കെയില്‍: 61700-99600. ബിടെക്/എംസിഎ(കംപ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) അല്ലെങ്കില്‍ എംഎസ്സി കംപ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകര്‍. കേന്ദ്ര-സംസ്ഥാന-പൊതുമേഖലാ സര്‍വീസില്‍ ഡാറ്റ ബേസ് അഡ്മിനിസ്ട്രേറ്റര്‍ (ഇഡിപി/പ്രോഗ്രാമിങ്/സിസ്റ്റം അനലിസ്റ്റ്) തസ്തികയില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടാകണം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ, സ്ഥാപന മേധാവിയില്‍നിന്നുള്ള ‘നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്’ സഹിതം മാനേജിങ് ഡയറക്ടര്‍, കേരള വാട്ടര്‍ അതോറിറ്റി, ജലഭവന്‍, വെള്ളയമ്പലം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ മാര്‍ച്ച് 11നു മുന്‍പ് അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വാട്ടര്‍ അതോറിറ്റി വെബ്സൈറ്റ്, www.kwa.kerala.gov.in സന്ദര്‍ശിക്കുക.

Tags

Post Your Comments

Related Articles


Back to top button
Close
Close