Latest News

32 പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍

മസ്ക്കറ്റ്•തൊഴില്‍ താമസ നിയമങ്ങള്‍ ലംഘിച്ച കുറ്റത്തിന് വടക്കന്‍ ബതിനയില്‍ നിന്നും 32 പ്രവാസി തൊഴിലാളികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായവരെല്ലാം ഏഷ്യന്‍ വംശജരാണ്‌. എന്നാല്‍ ഇവരുടെ രാജ്യം അടക്കമുള്ള വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല.

ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നേരത്തെ, മുത്താറയില്‍ നിന്നും 230 പ്രവാസികളെ ഇതേ കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button