Latest NewsIndia

റഫാലില്‍ ശത്രുവെങ്കിലും അനില്‍ അംബാനിയെ രക്ഷിക്കാന്‍ കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍

ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് അനില്‍ അംബാനിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രതിക്കൂട്ടിലാക്കാന്‍ കച്ചകെട്ടിയിറങ്ങുമ്പോള്‍ മറ്റൊരു കേസില്‍ അംബാനിക്ക് രക്ഷകനാി കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍.

റിലയന്‍സ് ജിയോയ്ക്ക് ആസ്തികള്‍ വിറ്റവകയില്‍ 550 കോടി രൂപ നല്‍കിയില്ലെന്ന എറിക്‌സണ്‍ ഇന്ത്യയുടെ കോടതിയലക്ഷ്യ കേസിലാണ് അംബാനിക്കായി കപില്‍ സിബല്‍ ഹാജരായത്. ഔദ്യോഗിക രഹസ്യനിയമം ലംഘിച്ച് മോദി റഫാല്‍ ഇടപാടിന്റെ വിവരങ്ങള്‍ അനില്‍ അംബാനിക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നതിന്റെ പിറ്റേദിവസമാണ് അമ്പാനിക്ക് വേണ്ടി സിബല്‍ കോടതി ഹാജരായിരിക്കുന്നത്.

കപില്‍ സിബലും മറ്റൊരു മുതിര്‍ന്ന അഭിഭാഷകനായ മുകുള്‍ റോഹ്തഗിയുമാണ് അംബാനിക്കുവേണ്ടി വാദിച്ചത്. അനില്‍ അംബാനിക്കെതിരായ കോടതിയലക്ഷ്യം നിലനില്‍ക്കുന്നതല്ലെന്നായിരുന്നു ഇരുവരുടെയും വാദം. ജസ്റ്റീസുമാരായ ആര്‍.എഫ്. നരിമാന്‍, വിനീത് സരണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് കേസ് ബുധനാഴ്ചത്തേക്ക് മാറ്റി. ബുധനാഴ്ച അനില്‍ അംബാനി കോടതിയില്‍ ഹാജരാകേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button