Latest NewsFootballSports

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍; യുണൈറ്റഡിനെ അട്ടിമറിച്ച് പി.എസ്.ജി

ചാംപ്യന്‍സ് ലീഗ് പ്രീക്വര്‍ട്ടര്‍ ആദ്യപാദ മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റിഡിനും പോര്‍ട്ടോക്കും തോല്‍വി. പി.എസ്.ജി മാഞ്ചസ്റ്ററിനെയും, റോമ പോര്‍ട്ടോയെയും എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിപ്പ് നടത്തുന്ന ഒലെ ഗുണ്ണര്‍ സോള്‍ഷ്യറിന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ തോല്‍വിയാണിത്. രണ്ടാം പകുതിയില്‍ കിമ്ബമ്‌ബെയും, എംമ്ബാപ്പയും നേടിയ ഗോളുകളാണ് ആതിഥേയരെ തകര്‍ത്തത്.

https://youtu.be/gTnT-NMbuCg

തോമസ് ടചലിന്റെ പി.എസ്.ജിക്ക് മുന്നില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡിന് അടിയറവ് പറയേണ്ടി വന്നത്. 53 ആം മിനുറ്റില്‍ പ്രസ്‌നെല്‍ കിംപെംബെയും 60 ആം മിനുട്ടില്‍ കെയ്‌ലിയന്‍ എംപാപെയുമാണ് പി.എസ്.ജിക്ക് വേണ്ടി വലകുലുക്കിയത്.ആദ്യ പകുതിയില്‍ ലിംഗാര്‍ഡും, മാര്‍ഷ്യലും പരിക്കേറ്റ് പുറത്തായതോടെ യൂണൈറ്റഡിന്റെ താളം തെറ്റിയിരുന്നു. നെയ്മര്‍, കവാനി എന്നീ പ്രമുഖര്‍ ഇല്ലാതെ കളത്തിലിറങ്ങിയ പി.എസ്.ജി അതിന്റെ കുറവൊന്നും കളത്തില്‍ കാണിച്ചില്ല.

ആദ്യ പകുതിയല്‍ തന്നെ മാര്‍ഷ്യലും ലിംഗാര്‍ഡും പരുക്കേറ്റ് പിനമാറിയതും മാഞ്ചസ്റ്ററിന് തിരിച്ചടിയായി. കളിയുടെ അവസാനം എതിര്‍ താരത്തെ ഫൗള്‍ ചെയ്തതിന് പോഗ്‌ബെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകുകയും ചെയ്തു.പോഗ്ബ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ യൂണൈറ്റഡിന്റെ പതനം പൂര്‍ത്തിയായി.രാണ്ടാം പാദത്തില്‍ പാരീസില്‍ ജയിക്കാനായാല്‍ മാത്രമേ മാഞ്ചസ്റ്റിന് ക്വാര്‍ട്ടര്‍ കാണാന് സാധിക്കൂ.മറ്റൊരു മത്സരത്തില്‍ ഇരുപതുകാരന്‍ നിക്കോളോ സാനിയോളയുടെ മികവില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് റോമ പോര്‍ട്ടോയെ തോല്‍പ്പിച്ചു. 70, 76 മിനുറ്റുകളിലായിരുന്നു സാനിയോള ഗോള്‍ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button