KeralaLatest News

സംസ്ഥാനത്തെ റേഷന്‍ കടകളുടെ നിറം മാറിത്തുടങ്ങി

കോട്ടക്കല്‍: സംസ്ഥാനത്തെ റേഷന്‍ കടകളുടെ നിറം മാറുന്നു. കഴിഞ്ഞ നവംബറില്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത കടയുടമകളുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത കടയുടമകളുടെ യോഗത്തിലെ തീരുമാനപ്രകാരമാണ് നടപടി. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ ഭാഗമായി റേഷന്‍ കടകള്‍ ഒരേ നിറത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. റേഷന്‍ കടകളുടെ ഷട്ടറുകളുടെ അകത്തും പുറത്തും വെള്ളയും ഷട്ടറിന്റെ വശങ്ങളില്‍ ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന വരകളുമുണ്ടാകും. ഇതിന് പുറത്ത് നടുവശത്തായി ലോഗോയും പ്രദര്‍ശിപ്പിക്കും. ഷട്ടര്‍, ഡോര്‍ എന്നിവയ്ക്ക് അംഗീകൃത മാതൃകയും നല്‍കി. കടയുടെ പേര് കാണിക്കുന്ന ബോര്‍ഡ് നാല് മില്ലിമീറ്റര്‍ ഘനമുള്ള ജി ഐ ഷീറ്റിലാണ് നിര്‍മിക്കേണ്ടത്. ബോര്‍ഡിന്റെ അളവും ഒരുപോലെയായിരിക്കണം. ചുവപ്പും മഞ്ഞയുമായിരിക്കണം ബോര്‍ഡിന്റെ നിറം.

കരുതല്‍ ശേഖരപ്പട്ടിക ജനങ്ങള്‍ക്ക് കാണത്തക്ക രീതിയിലായിരിക്കണമെന്ന് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. ബോര്‍ഡ് വെള്ള പ്രതലത്തിലായിരിക്കും. കടയുടെ മുന്‍ഭാഗത്ത് പൊതുവിതരണ സംവിധാനത്തിന്റെ ബ്രാന്‍ഡ് ഐക്കണും ഷട്ടറിന്റെ ഇടതുഭാഗത്ത് പൊതുവിതരണ സമ്പ്രദായത്തിന്റെ മുദ്രയും ചേര്‍ക്കണമെന്നും നിര്‍ദേശമുണ്ട്. ഈ മാസം 15നുള്ളില്‍ നവീകരണം പൂര്‍ത്തിയാക്കാനാനാണ് നിര്‍ദേശം. പൊതുവിതരണ കേന്ദ്രങ്ങളെ ഒറ്റനോട്ടത്തില്‍ ജനങ്ങള്‍ക്ക് തിരിച്ചറിയാന്‍ വേണ്ടിയാണ് മാറ്റം. സംസ്ഥാനത്തെ 14,003 റേഷന്‍ കടകള്‍ക്കായി 2.9 കോടി രൂപയാണ് ഭക്ഷ്യ വകുപ്പ് വകയിരുത്തിയിരിക്കുന്നത്. തിരുവനന്തപുരം 1856, കൊല്ലം 1427, പത്തനംതിട്ട 807, ആലപ്പുഴ 1256, കോട്ടയം 907, ഇടുക്കി 682, എറണാകുളം 1342, തൃശൂര്‍ 1139, പാലക്കാട് 942, മലപ്പുറം 1201, കോഴിക്കോട് 951, വയനാട് 311, കണ്ണൂര്‍ 804, കാസര്‍കോട് 378 എന്നിങ്ങനെയാണ് റേഷന്‍ കടകളുടെ കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button