Latest NewsGulf

ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തിയ തീര്‍ത്ഥാടകരുടെ എണ്ണം പുറത്തുവിട്ട് സൗദി ഉംറ ഹജ്ജ് മന്ത്രാലയം

ജിദ്ദ: ഇക്കഴിഞ്ഞ വൃാഴാഴ്ചവരെയുള്ള കണക്കുപ്രകാരം മുപ്പത്തിനാല് ലക്ഷത്തിലേറെ ഉംറ തീര്‍ത്ഥാടകര്‍ പുണൃഭൂമിയിലെത്തിയതായി സൗദി ഉംറ ഹജജ് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ അഞ്ചുമാനത്തിനിടെ അനുവദിച്ചതാവവട്ടെ മുപ്പത്തിഒമ്പത് ലക്ഷത്തോളം ഉംറ വിസകളാണ്. പാക്കിസ്ഥാനും ഇന്തോനേഷൃക്കും ശേഷം കൂടുതല്‍ ;ഉംറ തീര്‍ത്ഥാടകര്‍ എത്തിയത് ഇന്തൃയില്‍ നിന്നാണ്.

2018 സെപ്തംബര്‍ ; 11 മുതലായിരുന്നു ഇത്തവണ ഹിജ്‌റ വര്‍ഷത്തിലെ ഉംറ തീര്‍ത്ഥാടനത്തിന് തുടക്കം കുറിച്ചത്. അന്നു മുതല്‍ രണ്ട് ദിവസം മുമ്പ് വരെയുള്ള കണക്കുപ്രകാരം മുപ്പത്തിനാല് ലക്ഷത്തിലധികം ഉംറ തീര്‍ത്ഥാടകരാണ് വിദേശത്തുനിന്നും പുണൃഭൂമിയിലെത്തിയത്. വിദേശത്തുനിന്നും സൗദിയിലേക്ക് ഉംറ കര്‍മ്മത്തിന് വരുന്നവര്‍ക്കായി വിവിധ രാജൃങ്ങളിലെ സൗദി കോണ്‍സുലേറ്റ്, എംബസികള്‍ മുഖേന 39 ലക്ഷത്തോളം ഉംറ വിസകളാണ് ഇഷൃൂ ചെയ്തത്.

മക്ക, മദീന പുണൃ നഗരങ്ങളില്‍; നാലര ലക്ഷത്തോളം തീര്‍ത്ഥാടകരാണ് നിലവിലുള്ളത്. മറ്റുള്ളവരെല്ലാം ഉംറയും അനുബന്ധ കര്‍മ്മങ്ങളും പൂര്‍ത്തിയാക്കി സൗദിയില്‍ നിന്നും സ്വദേശങ്ങളിലേക്ക് തിരികെ പോയി. മുപ്പത് ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ വിമാന മാര്‍ഗവും മറ്റുള്ളവര്‍ കപ്പല്‍-റോഡ് മാര്‍ഗങ്ങള്‍ വിയാണ് ഉംറയ്ക്ക് എത്തിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button