Latest NewsSaudi Arabia

ഗതാഗത തടസ്സത്തിന് പരിഹാരം കാണാന്‍ കുവൈത്ത്; വാഹനങ്ങളുടെ പരമാവധി ഉയരവും നീളവും നിര്‍ണ്ണയിച്ചു

കുവൈത്ത്: രാജ്യത്ത് ഓടാന്‍ അനുമതിയുള്ള വാഹനങ്ങളുടെ പരമാവധി ഉയരം നിരപ്പില്‍നിന്ന് നാലര മീറ്റര്‍ മാത്രമേ പാടുള്ളൂവെന്ന് കുവൈത്ത് നിയമം. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ജര്‍റാഹ് ആണ് ഗതാഗതാ നിയമത്തില്‍ ഭേതഗതി വരുത്തി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പരമാവധി നീളം 12 മീറ്ററില്‍ അധികമാവാന്‍ പാടില്ലെന്നും വീതി 260 സെന്റിമീറ്ററില്‍ കൂടരുതെന്നും ഉത്തരവില്‍ പറയുന്നു.

പരമവാധി ഗതാഗത കുരുക്കുകള്‍ ഇല്ലാതാക്കി റോഡ് ഗതാഗതം എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവെന്നാണ് അധികൃതരുടെ വിശദീകരണം. ഉയരക്കൂടുതലും അമിത നീളവും കാരണം ചില വാഹനങ്ങള്‍ യാത്ര തടസ്സത്തിന് കാരണമാകുന്നുണ്ടെന്ന കണ്ടെത്തലാണ് ഇതിന് പിന്നില്‍. ഇതനുസരിച്ച് ഈ നിയമപരിധിയില്‍ വരാത്ത വാഹനങ്ങള്‍ കണ്ടുകെട്ടാനും ട്രാഫിക് വിഭാഗത്തിന് നിര്‍ദ്ദേശമുണ്ട്.

എന്നാല്‍ നിയമം എന്ന് മുതല്‍ പ്രാവര്‍ത്തികമാകും എന്നത് സംബന്ധിച്ച് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. നിയമം പ്രാബല്യമാകുന്നതോടെ പുതുതായി വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവരും വാഹന ഇറക്കുമതി കമ്പനിക്കാരും ഇക്കാര്യം കൂടി ശ്രദ്ധിക്കേണ്ടിവരും. നിലവില്‍ നിരത്തിലുള്ള വാഹനങ്ങള്‍ക്ക് ഇത് ബാധകമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button